'താങ്കള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അതേപടി നടക്കണമെന്ന് വാശി പിടിക്കരുത്'; റസലിനെ വിളിച്ച് കാര്‍ത്തിക്

ഐപിഎല്‍ 13-ാം സീസണ് മുന്നോടിയായി ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ദിനേശ് കാര്‍ത്തിക്. ടീമിന്റെ പ്രകടനവും പ്രവര്‍ത്തനശൈലിയുമായി ബന്ധപ്പെട്ട് വിമര്‍ശനമുയര്‍ത്തിയ വിന്‍ഡീസ് താരം ആന്ദ്രെ റസലിനെ നേരിട്ട് വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കാര്‍ത്തിക് വ്യക്തമാക്കി റസലിന് തന്നോട് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും ടീമിന്റെ പ്രകടനം നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കാര്‍ത്തിക് പറഞ്ഞു.

“അദ്ദേഹത്തിന് എന്നോട് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. ഹൃദയം കൊണ്ട് പെരുമാറുന്ന താരങ്ങളില്‍ ഒരാളാണ് റസല്‍. വിന്‍ഡീസ് താരങ്ങളെല്ലാവരും അങ്ങനെ തന്നെയാണ്. റസല്‍ പറഞ്ഞതെല്ലാം ഹൃദയത്തില്‍ തട്ടിയാണെന്ന് എനിക്കറിയാം. ക്ഷമാപണരൂപത്തിലാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.”

Andre Russell wasn

“ടീമുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടായിരുന്നു. നമ്മള്‍ കുറച്ചുകൂടി നന്നാക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോഴും എല്ലാം അതേപടി ചെയ്യാന്‍ എനിക്കാവില്ലെന്ന സത്യം ഞാന്‍ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. മാറ്റങ്ങള്‍ക്ക് ശ്രമിക്കാം, പക്ഷേ താങ്കള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അതേപടി നടക്കണമെന്ന് വാശി പിടിക്കരുതെന്ന് ഞാന്‍ പറഞ്ഞു.” കാര്‍ത്തിക് വെളിപ്പെടുത്തി.

IPL 2019: Russell, Karthik prop up KKR innings with fifties - The Week

2019-ലെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ടീം കൈക്കൊണ്ട ചില മോശം തീരുമാനങ്ങളില്‍ റസല്‍ അനിഷ്ടം പരസ്യമാക്കിരുന്നു. ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണം ടീമിനുള്ളിലെ മോശം അന്തരീക്ഷമാണെന്നും റസല്‍ പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് കരുത്തരായി 13-ാം സീസണ് എത്താനുള്ള പടയൊരുക്കത്തിലാണ് നൈറ്റ് റൈഡേഴ്‌സ്.