താരം പടിയിറങ്ങുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് സൂപ്പര്‍ ബാറ്റർ

ന്യൂസിലാന്‍ഡ് ബാറ്റര്‍ റോസ് ടെയ്‌ലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 17 വര്‍ഷത്തെ കരിയറില്‍ നല്‍കിയ പിന്തുണയ്ക്ക് എല്ലാവരോടുമുള്ള നന്ദിയും താരം ട്വിറ്ററിലൂടെ അറിയിച്ചു.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്സ് ടീമുകള്‍ക്കെതിരെയുള്ള ഏകദിന പരമ്പരയിലും കളിച്ചാണ് ടെയ്‌ലര്‍ കളി മതിയാക്കുക. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച താരമാണ് റോസ് ടെയ്‌ലര്‍.

Injured Ross Taylor Hammers Career-Best 181 as New Zealand Beat England | Cricket News

37കാരനായ റോസ് ടെയ്‌ലര്‍ 110 ടെസ്റ്റിലും 233 ഏകദിനങ്ങളിലും 102 ട്വന്റി 20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7585 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 290 ആണ് ഉയര്‍ന്ന സ്‌കോര്‍.

Ross Taylor won the inaugural World Test Championship.

Read more

ഏകദിനത്തില്‍ 21 സെഞ്ച്വറികള്‍ ഉള്‍പ്പടെ 8576 റണ്‍സും രാജ്യാന്തര ടി20യില്‍ ഏഴ് അര്‍ദ്ധ സെഞ്ചുറികളോടെ 1909 റണ്‍സും താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 1017 റണ്‍സും ടെയ്‌ലറുടെ അക്കൗണ്ടിലുണ്ട്.