റൊണാൾഡോ അൽ നാസറിൽ ഗോളടിച്ചുകൂട്ടും, നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ അയാൾ ഉത്തരവാദിത്വം ഏൽക്കില്ല ; റൊണാൾഡോയെ അനുകരിക്കരുതെന്ന് ഷമിയോട് സിറാജ്

മുഹമ്മദ് സിറാജ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണെന്നത് പുതിയ വാർത്ത ഒന്നുമല്ല . ഇന്ത്യൻ പേസർ, കുറച്ചുകാലമായി വിക്കറ്റ് വീണതിന് ശേഷം പോർച്ചുഗീസ് ഫുട്‌ബോൾ കളിക്കാരന്റെ സിഗ്നേച്ചർ ‘സിയു’ ആഘോഷം അനുകരിക്കുന്നത് കണ്ടിട്ടുണ്ട് , വെള്ളിയാഴ്ച ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷവും താരം സമാനമായ ആഘോഷം നടത്തിയിരുന്നു.

മുംബൈയിൽ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ സഹ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഇതേ കുറിച്ച് ചോദിച്ചപ്പോൾ, സിറാജ് ബിസിസിഐ വീഡിയോയിൽ വിശദീകരിച്ചു, “, ഞാൻ ഒരു ക്രിസ്റ്റ്യാനോ (റൊണാൾഡോ) ആരാധകനാണ്, അതിനാലാണ് ഞാൻ അവനെപ്പോലെ ആഘോഷിക്കുന്നത്. എപ്പോഴൊക്കെ ഞാൻ ഒരു ബാറ്സ്മാനെ പുറത്താക്കിയാലും സമാനമായ രീതിയിൽ ആഘോഷിക്കുന്നതാണ് എന്റെ ഇഷ്ടം.

ഷമി മരുവുപടിയായി ഒരു ഉപദേശം പറഞ്ഞു, “നജ്ൻ നിന്നോട് ഒരു ഉപദേശം പറയാം. നിങ്ങൾ ആരുടെയെങ്കിലും ആരാധകനാണെന്നത് നല്ല കാര്യമാണ്, എന്നാൽ ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിൽ നിങ്ങൾ ഇത്തരത്തിലുള്ള ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കണം.

എന്തായാലും ഷമി, സിറാജ് എന്നിവർ ചേർന്നാണ് ഓസ്‌ട്രേലിയയുടെ നടുവൊടിച്ചത്. ഇരുവരും മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി.