രോഹിത്തൊന്നും 2024 ലോക കപ്പിൽ കളിക്കില്ല, അതിമോഹം മാത്രമാണ് അതൊക്കെ; തുറന്നടിച്ച് ശ്രീകാന്ത്

2013 ന് ശേഷമുള്ള ഒരു ഐസിസി ട്രോഫിയും ജയിക്കാൻ സാധിക്കാത്തതിനാൽ തന്നെ ഇന്ത്യൻ ടീം വലിയ വിമർശനമാണ് ഇതിന്റെ പേരിൽ നേരിടുന്നത്. യുവതാരങ്ങളുടെ ബലത്തിൽ 2007 ടി20 ലോകകപ്പ് ജയിച്ച ഇന്ത്യക്ക് ഇനിയൊരു ഐസിസി ട്രോഫി നേടണമെങ്കിൽ മാറ്റങ്ങൾ വരണമെന്ന് തന്നെയാണ് ആരാധകർ പറയുന്നത്. ഇന്ത്യയുടെ മുൻ താരം ശ്രീകാന്തും ഇതുമായി ബന്ധപ്പെട്ട അഭിപ്രായം തന്നെയാണ് ആരാധകരും പറയുന്നത്.

“ഞാൻ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നെങ്കിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും , 2024 ലോകകപ്പിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യആയിരിക്കും. ഇനി നമ്മൾ കിവികൾക്ക് എതിരെയുള്ള പരമ്പരകളിൽ നല്ല ഒരുക്കത്തോടെ ഇറങ്ങുകയാണ്. അവിടെ ഹാർദിക് നായകനാണ്. ഈ പതിവ് തുടരണം എന്നാണ് ഞാൻ പറയുന്നത്.”

മാറ്റങ്ങളുടെ കാലമാണ്, ഇന്ത്യയും മാറണം അതിനുള്ള സമയമാണിതെന്ന് ശ്രീകാന്ത് പറയുന്നു. ടി20 ഡബ്ല്യുസിക്ക് ഇനിയും രണ്ട് വർഷം ശേഷിക്കുന്നതിനാൽ ഒരുപാട് മാറ്റങ്ങൾ വരുത്താം. റ്റവും മികച്ച ടീമുമായി വേണം ആ പരമ്പരകളിൽ ഇന്ത്യ ഇറങ്ങാൻ,

എന്തായാലും മോശം പ്രകടനവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ വലിയ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സെലെക്ടറുമാർ ആലോചിച്ച് തന്നെ ആയിരിക്കും ഇനി തീരുമാനങ്ങൾ എടുക്കുക.