"കളി തോറ്റാലും എനിക്ക് റെക്കോഡ് കിട്ടിയല്ലോ" നേട്ടത്തിനിടയിലും രോഹിതിന് പൊങ്കാല

ഇതിന് മുമ്പ് 5 മത്സരങ്ങൾ തോറ്റ സീസൺ ഞങ്ങൾ കപ്പ് അടിച്ചിട്ട് ഉണ്ട്,  ഇന്നലെ നടന്ന മത്സരത്തിലെ തോൽവിക്ക് ശേഷം ഓരോ മുംബൈ ഇന്ത്യൻസ് ആരാധകനും ആശ്വസിക്കുന്നത് പഴയ ചരിത്രം ഓർത്തിട്ട് ആയിരിക്കും. എന്നാൽ ഈ ബൗളിംഗ് നിരയെയും സ്ഥിരത ഇല്ലാത്ത ബാറ്റിംഗ് നിരയെയും വെച്ചിട്ട് എങ്ങും എത്താൻ പോകുന്നില്ല എന്നവർക്ക് അറിയാം. ഇന്നലത്തെ മത്സരത്തെ തോൽവിയോടെ ആരാധക പൊങ്കാല കിട്ടുന്ന ടീമിനും രോഹിത്തിനും കുറഞ്ഞ ഓവർ നിരക്കിന് പിഴ ശിക്ഷയും കിട്ടിയിരുന്നു. രോഹിതിന് ആകെ ആശ്വസിക്കാൻ ഉള്ളത് രണ്ടു റെക്കോര്‍ഡുകള്‍ കുറിക്കാന്‍ സാധിച്ചു എന്നതിലാണ്

. ടി20യില്‍ 10,000 റണ്‍സും ഐപിഎല്ലില്‍ 500 ബൗണ്ടറികളുമാണ് രോഹിത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. രോഹിതിന് മുമ്പ് വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. കളിയില്‍ 17 ബോളിലാണ് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 28 റണ്‍സ് നേടിയ താരത്തിന് നല്ല തുടക്കം മുതലാക്കാൻ സാധിച്ചില്ല എന്ന് മാത്രം .

ഈ നേട്ടം കരസ്ഥമാക്കുന്ന ഏഴാമത്തെ താരമാണ് രോഹിത് ശർമ. ടി.20 ക്രിക്കറ്റിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ വെടിക്കെട്ട് താരം ക്രിസ് ഗെയ്ലാണ് ഒന്നാമത് . 14,562 റൺസാണ് ഗെയില്‍ അടിച്ചു കൂട്ടിയത്. പാകിസ്താൻ താരം ഷുഐബ് മാലിക്ക്( 11698 ) വെസ്റ്റിൻഡീസ് താരം കീറോൺ പൊള്ളാർഡ് (11474 ) ആസ്‌ട്രേലിയൻ ബാറ്റർ ആരോൺ ഫിഞ്ച് (10499 ) മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി (10379 ) ആസ്ട്രേലിയന്‍ താരം ഡേവിഡ് വാർണർ (10373 )എന്നിവരാണ് ടി.20 റൺ വേട്ടക്കാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളവർ. 10003 റൺസാണ് ഏഴാം സ്ഥാനത്തുള്ള രോഹിതിന്‍റെ സമ്പാദ്യം.

“കളി തോറ്റാലും എനിക്ക് റെക്കോർഡ് കിട്ടിയല്ലോ” എന്ന തരത്തിൽ ഉള്ള ട്രോളുകളും ഈ സമയം രോഹിതിന് കിട്ടുന്നുണ്ട്