'രോഹിത് ബാറ്റിംഗ് മെച്ചപ്പെടുത്തണം'; ഉപദേശിച്ച് സാബ കരീം

ഐ.പി.എല്ലില്‍ രോഹിത് ശര്‍മ്മ തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തണമെന്ന് ഇന്ത്യന്‍ മുന്‍ താരം സാബ കരീം. രോഹിത്തിന് കീഴില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫോം രോഹിത്തിന് ഐ.പി.എല്ലില്‍ തുടരാനാകുന്നില്ലെന്ന് സാബ കരീം പറഞ്ഞു.

‘രോഹിത് ബാറ്റിംഗില്‍ മെച്ചപ്പെടേണ്ടതുണ്ട്. അദ്ദേഹം ക്യാപ്റ്റനാണ്. മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തിന്റെ കീഴില്‍ ട്രോഫികള്‍ നേടുന്നു എന്നത് മറ്റൊരു കാര്യമാണ്. അവര്‍ക്ക് ധാരാളം മാച്ച് വിന്നര്‍മാര്‍ ഉള്ളതിനാല്‍ രോഹിത്തിന്റെ പ്രകടനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നില്ല. ടീമിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്ക് റണ്‍സ് നല്‍കുക എന്നതാണ്. ഓരോ തവണയും അദ്ദേഹം ഐ.പി.എല്ലിലേക്ക് പോകുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലാണെങ്കിലും ടൂര്‍ണമെന്റില്‍ അത് തുടരാന്‍ സാധിക്കുന്നില്ല.’

IPL 2020 KXIP Vs MI Rohit Sharma Is Just 2 Runs Away From Completing 5000 IPL Runs- Inext Live

‘ചിലപ്പോള്‍ ഒരു കളിക്കാരന്‍ ക്യാപ്റ്റന്‍സിയില്‍ അമിതമായി ശ്രദ്ധിക്കുമ്പോള്‍ ബാറ്റിംഗില്‍ നിന്ന് അയാളുടെ ശ്രദ്ധ മാറുന്നതായി വിലയിരുത്തപ്പെടാറുണ്ട്. നിങ്ങള്‍ ഒരു ബാറ്റ്‌സ്മാനായ ക്യാപ്റ്റനാണെങ്കില്‍ നിങ്ങളുടെ ആദ്യ പങ്ക് റണ്‍സ് ചെയ്യുക എന്നതാണ്. ബാറ്റിംഗിലും ബോളിംഗ് തന്ത്രങ്ങളിലും ഒരു ക്യാപ്റ്റന്‍ കൂടുതല്‍ ചിന്തിക്കുന്നു. എന്നാല്‍ ബാറ്റിംഗിന് പോകുമ്പോള്‍ ഒരു ക്യാപ്റ്റന് തന്റെ ഉത്തരവാദിത്വത്തില്‍ ഒരു വ്യക്തത ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തവണ അദ്ദേഹത്തിന്റെ ബാറ്റിംഗില്‍ മാറ്റം കാണാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു’ സാബ കരീം പറഞ്ഞു.