കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ടി20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചതും രോഹിത്

ശ്രീലങ്കയ്ക്ക് എതിരേ നടക്കുന്ന ടി20 ക്രിക്കറ്റ് പരമ്പര കൂടി നേടിയതോടെ അനേകം റെക്കോഡുകളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ തേടി വന്നത്. നാട്ടില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നായകന്‍ എന്ന പദവിയാണ് രോഹിതിനെ തേടി വന്നിരിക്കുന്നത്. 17 വിജയമാണ് രോഹിതിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത്.

പരമ്പരയിലെ രണ്ടു മത്സത്തില്‍ രോഹിത്തിന്റെ പരാജയം താരത്തിന്റെ ഫോമിനെക്കുറിച്ച് ആശങ്കകള്‍ സംബന്ധിച്ച ചര്‍ച്ചയും ഉയര്‍ത്തി വിട്ടിട്ടുണ്ട്. എന്നാല്‍ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും രോഹിതാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ട്വന്റി20 യില്‍ ഏറ്റവും കുടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍താരം രോഹിത് ശര്‍മ്മയാണ്. ഒന്നാമതുള്ള രേഹിത് ശര്‍മ്മയ്ക്ക് 540 റണ്‍സാണ് പേരിലുള്ളത്. 143.61 ആണ് സ്‌ട്രൈക്ക്‌റേറ്റ്്. മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റണ്‍നേട്ടം 502 ആണ്. മൂന്നാമതുള്ള ശ്രേയസ് അയ്യര്‍ക്ക് 392 റണ്‍സും കെഎല്‍ രാഹുലിന് 370 റണ്‍സുമാണ് ഉള്ളത്. സൂര്യകുമാര്‍ യാദവാണ് അഞ്ചാമതുള്ളത്. ഈ വര്‍ഷം ഇന്ത്യന്‍ ടീമില്‍ കളിച്ച സൂര്യകുമാര്‍ യാദവിന് 351 റണ്‍സുമുണ്ട്്.

ട്വന്റി20 ക്രിക്കറ്റില്‍ രോഹിതിന്റെ ക്യാച്ചുകളുടെ എണ്ണം 50 ആയി. മൂന്നാം സ്ഥാനത്താണ് രോഹിത് ശര്‍മ്മ ഇപ്പോഴുള്ളത്. 70 ക്യാച്ചുകള്‍ എടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറാണ് ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുത്തിട്ടുള്ളത്് രണ്ടാം സ്ഥാനത്ത് 64 ക്യാച്ചുകള്‍ എടുത്ത ന്യൂസിലന്റിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലും നാലാം സ്ഘാനത്ത് 50 ക്യാച്ചുകളുള്ള ഷെയബ് മാലിക്കുമാണ്. ഇതില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും പാകിസ്താന്റെ ഷൊയബ് മാലിക്കും ഇപ്പോള്‍ ടീമില്‍ കളിക്കുന്നില്ല.