ഓസ്ട്രേലിയക്കെതിരായ സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.
ഇപ്പോഴിതാ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും ഏകദിന ക്രിക്കറ്റിലെ ഭാവിയെ കുറിച്ച് പ്രതികരിക്കുകയാണ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. 2027 ലോകകപ്പിന് ഇന്ത്യൻ കുപ്പായത്തിൽ ഇരുവരും ഉണ്ടാവില്ലേയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
‘ഞങ്ങൾ ഇതുവരെ അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ ഡിസംബർ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര അവസാനിക്കും. അതിന് ശേഷം അടുത്തവർഷം ജനുവരി 11നാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുക. അതിനിടയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചെറിയൊരു ഇടവേളയുണ്ടാകുമെന്ന് ഞാൻ കരുതുന്നു. രോഹിത്തും വിരാടും തങ്ങളുടെ ഭാവിയെ കുറിച്ച് അപ്പോൾ ഒരു തീരുമാനം എടുക്കുമെന്നാണ് ഞാൻ കരുതുന്നത്’ ശുഭ്മൻ ഗിൽ പറഞ്ഞു.







