അടുത്ത വർഷം നടക്കാൻ പോകുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം എം എസ് ധോണി. പ്രായത്തെക്കാള്‍ ഉപരി പ്രകടനത്തിനും കായികക്ഷമതയ്ക്കും മുന്‍ഗണന നല്‍കണമെന്നാണ് ധോണിയുടെ പക്ഷം. അടുത്ത ലോകകപ്പില്‍ മുന്‍ ക്യാപ്റ്റന്മാരായ രോഹിത് ശര്‍മയും വിരാട് കോലിയും കളിക്കേണ്ടതുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധോണി. പിന്തുണ നല്‍കികൊണ്ടാണ് ധോണി സംസാരിച്ചത്.
”പ്രായം വെറുമൊരു അക്കം മാത്രമാണ്. ഒരാള്‍ക്ക് അടുത്ത ലോകകപ്പ് കളിക്കണമെന്നുണ്ടെങ്കില്‍ അതിന് തടസ്സമാകേണ്ടത് പ്രായമല്ല. മികച്ച പ്രകടനവും കായികക്ഷമതയും ഉണ്ടെങ്കില്‍ ആര്‍ക്കും ടീമില്‍ തുടരാം”
Read more
” അനുഭവസമ്പത്തുള്ളവരെ മാറ്റിനിര്‍ത്തരുത്. എല്ലാവരെയും തുല്യമായി പരിഗണിക്കണം. രാജ്യത്തിനായി മികച്ച രീതിയില്‍ കളിക്കാന്‍ ആഗ്രഹിക്കുകയും അത് പ്രവൃത്തിയില്‍ കാണിക്കുകയും ചെയ്യുന്നവര്‍ ടീമിലുണ്ടാകണം. പ്രകടനം മാത്രമായിരിക്കണം മാനദണ്ഡം. ടീമിലെ തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണം. നന്നായി കളിക്കുന്നവര്‍ ടീമിലുണ്ടാകും, അല്ലാത്തവര്‍ക്ക് പുറത്തുപോകേണ്ടി വരും. ഇതില്‍ വിവേചനം പാടില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







