രോഹന് മൂന്നാം മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കാനായില്ല, പകരം പൊന്നന്‍രാഹുലിന് അവസരം ; രഞ്ജിയില്‍ കേരളം പൊരുതുന്നു

ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ അല്ലെങ്കില്‍ കളിച്ച് ജയിക്കല്‍ എന്നിവ മാത്രം മുന്നിലുള്ള കേരളം രഞ്ജി ട്രോഫിയിലെ നിര്‍ണ്ണായകമായ മത്സരത്തില്‍ മദ്ധ്യപ്രദേശിനെതിരേ പൊരുതുന്നു. 585 എന്ന മദ്ധ്യപ്രദേശിന്റെ റണ്‍മല മറികടക്കാനുള്ള ശ്രമത്തില്‍ 387 റണ്‍സ് പുറകിലാണ് കേരളം. ആദ്യ ഇന്നിംഗ്‌സ് ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. രോഹന്റെയും വത്സല്‍ ഗോവിന്ദിന്റെയൂം വിക്കറ്റുകളാണ് വീണത്.

തുടര്‍ച്ചയായി നാലാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടാനുള്ള ഓപ്പണര്‍ രോഹന്‍ കുന്നുമ്മേലിന്റെ മോഹത്തിന് ഇത്തവണ തിരിച്ചടിയേറ്റു. അര്‍ദ്ധശതം പൂര്‍ത്തിയാക്കിയ താരം 75 റണ്‍സിന ഹിര്‍വാനിയ്ക്ക് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 110 പന്തുകളിലായിരുന്നു രോഹന്റെ അര്‍ദ്ധശതകം. എട്ടു ബൗണ്ടറികളും പറത്തി. മികച്ച കൂട്ടുകെട്ടുമായി ആദ്യം ഒപ്പം നിന്ന പൊന്നന്‍ രാഹുല്‍ സെഞ്ച്വറിയ്ക്ക് അരികിലാണ്. 178 പന്തില്‍ 82 റണ്‍സ് താരം എടുത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്നും കളിച്ച മൂന്ന് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ രോഹന്‍ കുന്നുമ്മേല്‍ മൂന്നാം മത്സരത്തിലും സെഞ്ച്വറി ലക്ഷ്യമിട്ട് നീ്ങ്ങുകയാണ്. വത്സന്‍ ഗോവിന്ദിന് 15 റണ്‍സേ എടുക്കാനായുള്ളു. അഗര്‍വാളിന്റെ പന്തില്‍ മന്ത്രിയുടെ കയ്യിലെത്തി. ഏഴൂ റണ്‍സ് എടുത്ത നായകന്‍ സച്ചിന്‍ ബേബിയാണ് ഇപ്പോള്‍ പൊന്നന്‍ രാഹുലിന് കൂട്ട്.

ആദ്യ ഇന്നിംഗ്‌സ് ഒമ്പത് വിക്ക്റ്റ് നഷ്ടത്തില്‍ 585 ന് മദ്ധ്യപ്രദേശ് ഡിക്ലയര്‍ ചെയ്തിരുന്നു. 471 റണ്‍സ് പിന്നിലാണ് കേരളം. നേരത്തേ കേരള ബൗളര്‍മാര്‍ ഇരട്ട ശതകം നേടിയ യാഷ് ദുബേയെ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ അനുവദിച്ചിരുന്നില്ല. 591 പന്തില്‍ 289 റണ്‍സ് നേടിയ താരത്തെ ജലജ് സക്‌സേന വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 35 ബൗണ്ടറികള്‍ പായിച്ച ദുബേ രണ്ടു സിക്‌സറും പറത്തി. രജത് പറ്റീദാര്‍ 142 റണ്‍സും വാലറ്റത്ത് അക്ഷത് രഘുവംശിയുടെ 50 റണ്‍സും നേടിയിരുന്നു.