വരുന്ന ലോകകപ്പില്‍ പന്ത് ഇന്ത്യന്‍ ടീമിന് ഒരു ബാധ്യത ആണ്

ജിതിന്‍

ഈ വരുന്ന ട്വന്റി ട്വന്റി വേള്‍ഡ്ക്കപ്പിന് പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യന്‍ ടീമിന് ആവശ്യമുണ്ടോ.. ഒറ്റവാക്കില്‍ പറയാം. ഇല്ല.. അതിന് കാരണം ഹാര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും തന്നെ. ധോണി എന്ന ഫിനിഷേര്‍ പോയ വിടവ് നികത്താന്‍ വേണ്ടി പന്തിനെ ഒരുപാട് ബിസിസിഐ സപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഇപ്പോള്‍ ഇതാ രണ്ടു വീര്യം കൂടിയ ഫിനിഷേഴ്‌സിനെ ഇന്ത്യന്‍ ടീമിന് ലഭിച്ചിരിക്കുന്നു. ഓപ്പണിങ് തൊട്ട് നമുക്ക് ഒന്ന് നോകാം.

അല്‍ബുദ്ധങ്ങള്‍ ഒന്നും സംഭവിക്കാന്‍ സാധ്യത ഇല്ല. രോഹിത് രാഹുല്‍ കോമ്പോ തന്നെയാവും ഓപ്പണിങ് സ്ഥാനത്. പിന്നെ ഇഷാന്‍ കിഷന്‍, സാധ്യത വളരെ കുറവാണ്. പേസ് ആന്‍ഡ് ബൗണ്‌സ് ഉള്ള ഓസ്‌ട്രേലിയന്‍ പിച്ചില്‍ കിഷന്‍ ഒരു വലിയ ബോംബ് ആവാന്‍ സാധ്യത ഇല്ല. പിന്നെ ലെഫ്റ്റ് റൈറ്റ് കോമ്പോ എന്ന രീതിയില്‍ വന്നാല്‍ രോഹിത് കിഷന്‍ ആവാനും സാധ്യത ഉണ്ട്.

വണ്‍ ഡൌണ്‍. കോഹ്ലി തന്നെയാവും ആ പൊസിഷനില്‍. സമീപകാലത് ഫോം ഔട്ട് എന്നതുകൊണ്ട് എന്തായാലും കോഹ്ലിയെ ബെഞ്ചില്‍ ഇരുത്താന്‍ സാധ്യത ഇല്ല. ഫോമിലേക് തിരിച്ചു വരാനും കഴിയട്ടെ. സൂര്യകുമാര്‍ യാദവ്. മിഡില്‍ ഓര്‍ഡര്‍ ഇദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമം ആണെന്ന് പലപ്രവിശ്യം തെളിയിച്ച ബാറ്റസ്മാന്‍ ആണ്.

ഇനിയാണ് ആ മൂന്ന് പൊസിഷനുകള്‍ പാണ്ഡ്യ, കാര്‍ത്തിക്, ജഡേജ. ഇന്ത്യയുടെ മൂന്ന് ഫിനിഷേര്‍സ്. കളിയുടെ ഏത് അവസ്ഥയിലും ടീമിനെ വിജയത്തിലേക് എത്തിക്കാന്‍ കഴിയുന്ന പ്ലയെര്‌സ്. അതില്‍ ഒന്നു വിക്കറ്കീപ്പറും, രണ്ടു അല്ലരൗണ്‍ഡേഴ്സും. എന്താ ഇതുപോലുള്ള ഒരു ഫിനിഷിങ് യൂണിറ്റിനെ അല്ലെ ഏത് ടീമും ആഗ്രഹിക്കുന്നത്.

അപ്പോള്‍ പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യക്ക് ആവിശ്യം ഇല്ല.ലിമിറ്റഡ് ഓവര്‍സില്‍ രാഹുലും ഗ്ലൗ അണിയും. ഇഷാന്‍ കിഷനും ഒരു വിക്കെറ്റ് കീപ്പര്‍ ആണ്. പിന്നെ എന്തിനാണ് പന്ത്. ഈ രീതിയില്‍ ആണേല്‍ വളരെ എക്‌സ്പീരിയന്‍സ് ആയിട്ടുള്ള ബാറ്റിംഗ് യൂണിറ്റ് ഇന്ത്യക്ക് ലഭിക്കും. പക്ഷെ ഈ വേള്‍ഡ്ക്കപ്പില്‍ പന്ത് ഇന്ത്യന്‍ ടീമിന് ഒരു ബാധ്യത ആണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍