റെക്കോഡ് അലേർട്ട്; ഓസ്‌ട്രേലിയക്കെതിരെ വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി സ്മൃതി മന്ദാന

2025 വനിതാ ലോകകപ്പ് ഫൈനലിൽ രാജകീയമായി പ്രവേശിച്ച് ഇന്ത്യൻ പെൺപുലികൾ. സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ചതിലൂടെയാണ് ഇന്ത്യ കലാശപ്പോരിന് യോ​ഗ്യത നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ ഓൾ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വനിതകൾ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യൻ താരം ജമീമ റോഡ്രിഗസിന്റെ (127*) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ വിജയം രുചിച്ചത്. കൂടാതെ 89 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്.

Read more

ഇപ്പോഴിതാ സെമി ഫൈനലിനിടെ ചരിത്ര നേട്ടം നേടിയിരിക്കുകയാണ് ഇന്ത്യൻ താരം സ്മൃതി മന്ദാന. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ 1,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരമായിരിക്കുകയാണ് മന്ദാന. മുൻ താരം മിഥാലി രാജാണ് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരം. സെമിയിൽ മികച്ച സ്കോറിലേക്കെത്താൻ മന്ദാനയ്ക്ക് കഴിഞ്ഞില്ല. 24 പന്തിൽ രണ്ട് ഫോറും ഒരു സിക്സറും സഹിതം 24 റൺസെടുത്ത് മന്ദാന പുറത്തായി.