RCB UPDATES: ഇതൊക്കെ കൊണ്ടാണ് മനുഷ്യാ നിങ്ങൾ കിംഗ് ആയത്, സ്വപ്നം പോലും കാണാൻ പറ്റാത്ത മറ്റൊരു റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

ഐപിഎല്ലിൽ ഇന്നലെ നടന്ന പോരിൽ ഹൈദരാബാദിനോട് പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് നേടാനുള്ള അവസരം നഷ്ടമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരൂ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം 42 റൺസിന് തോറ്റതോടെയാണ് ആർസിബിക്ക് പണി കിട്ടിയത് . 232 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 19.5 ഓവറിൽ 189ന് എല്ലാവരും പുറത്താവുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തിൽ ഫിലിപ്പ് സാൾട്ട് (32 പന്തിൽ 62), വിരാട് കോഹ്‌ലി (25 പന്തിൽ 43) എന്നിവരുടെ മികവിൽ ജയം ഉറപ്പിച്ച ബാംഗ്ലൂരിന് കളിയുടെ 14 ഓവറിന് ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുകയും അവസാനം തോൽവിയെറ്റ് വാങ്ങുകയും ആയിരുന്നു.

ആർസിബിയെ സംബന്ധിച്ച് കൂറ്റൻ സ്കോർ പിന്തുടർന്ന അവർക്ക് മികച്ച തുടക്കമാണ് കിട്ടിയത്. കോഹ്‌ലിയും സാൾട്ടും ചേർന്നുള്ള കൂട്ടുകെട്ട് അവർക്ക് ജയപ്രതീക്ഷ നൽകിയതുമാണ്. എന്നാൽ പിന്നെ ടീമിന് താളം നഷ്ടപ്പെടുക ആയിരുന്നു. മറ്റൊരു അർദ്ധ സെഞ്ച്വറി നേട്ടത്തിലേക്ക് കുതിക്കുക ആയിരുന്ന വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായത് അവർക്ക് തിരിച്ചടിയായി.

25 പന്തിൽ നിന്ന് 43 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ ഇന്നിംഗ്‌സിൽ 7 ഫോറുകളും 1 സിക്‌സറും ഉൾപ്പെടുന്നു. എന്തായാലും എല്ലാ മത്സരങ്ങളിലുമായി ആർ‌സി‌ബിക്കായി 800 ഫോറുകൾ നേടിയ താരമായി ഇന്നലത്തെ പ്രകടനത്തോടെ കോഹ്‌ലി മാറി. ഈ റെക്കോഡ് ഒകെ ഭാവിയിൽ മറികടക്കുക വലിയ പ്രയാസമായി തന്നെ പറയാം

ഒരു ടി20 ടീമിനായി ഏറ്റവും കൂടുതൽ ഫോറുകൾ നേടിയ കളിക്കാർ ഇതാ:

വിരാട് കോഹ്‌ലി – 800 , റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരൂ
694 – ഹാംഷെയറിനായി ജെയിംസ് വിൻസ്
563 – നോട്ടിംഗ്ഹാംഷെയറിനായി അലക്സ് ഹെയ്ൽസ്
550 – മുംബൈ ഇന്ത്യൻസിന് വേണ്ടി രോഹിത് ശർമ്മ
529 – സസെക്സിനായി ലൂക്ക് റൈറ്റ്

Read more

അതേസമയം വിരാട് കോഹ്‌ലി മികച്ച ടച്ചിലായിരുന്നു ഇന്നലെ കളിച്ചത്. ക്ലാസിക് സ്‌ട്രോക്കുകളിലൂടെ പവർപ്ലേയിൽ അദ്ദേഹം സ്കോർ ഉയർത്തി. പക്ഷേ ഏഴാം ഓവറിൽ അദ്ദേഹത്തിന്റെ സ്പിൻ പ്രശ്‌നങ്ങൾ വീണ്ടും വിനയായി. ഹർഷ് ദുബെയുടെ മികച്ച ഒരു പന്തിൽ കോഹ്‌ലിയുടെ മോശം ഷോട്ട് ബാക്ക്‌വേർഡ് പോയിന്റിൽ അഭിഷേക് ശർമ്മയുടെ ക്യാച്ചിൽ മടങ്ങുക ആയിരുന്നു.