കോവിഡ് 19 ലോകത്താകെ പടര്‍ന്നു പിടിയ്ക്കുന്നതിനിടെ വ്യത്യസ്ത തരത്തില്‍ ബോധവത്ക്കരണവുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. ഓസീസ് താരം ഉഥ്മാന് ഖ്വാജയെ റണ്ണൗട്ടാക്കുന്ന സുപ്രസിദ്ധമായ വീഡിയോ പങ്കുവെച്ചാണ് ജഡേജ കോവിഡ് ബോധവത്ക്കരണം നടത്തുന്നത്.
2019ല്‍ ഓസ്ട്രലിയക്കെതിരായ ഏകദിനത്തില്‍ അഡ്ലെയ്ഡില് വെച്ചാണ് ഉഥ്മാന് ഖ്വാജയെ ജഡേജ നേരിട്ടുളള പന്തില്‍ റണ്ണൗട്ടില്‍ കുടുക്കിയത്.
പോയിന്റില്‍ നിന്ന് പന്തെടുത്ത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് ഡയറക്ട് ഹിറ്റ് പായിച്ച് വിക്കറ്റ് വീഴ്ത്തിയ നിമിഷമാണ് ഈ കോവിഡ് കാലത്ത് നമ്മളോട് പിന്തുടരാന് ജഡേജ ആവശ്യപ്പെടുന്നത്.
റണ്ണൗട്ടാകരുത് എന്നാണ് ജഡേജ ഈ വീഡിയോ പങ്കുവെച്ച് ജഡേജ സൂചിപ്പിക്കുന്നത്. സുരക്ഷിതരായിരിക്കൂ, വീട്ടില്‍ തന്നെയിരിക്കൂ, വീഡിയോ പങ്കുവെച്ച് രവീന്ദ്ര ജഡേജ കുറിച്ചു. ആ കാഴ്ച്ച കാണാം
View this post on InstagramStay safe, stay at home. Runout matt hona. ❌ ?- @foxcricket @cricketcomau
Read more