ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തോൽവി. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ് ഇരു ടീമുകളും നിൽക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 285 റണ്‍സിന്റെ വിജയ ലക്ഷ്യം കിവികൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ന്യുസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ സെഞ്ചുറിയും, വിൽ യങ് അർദ്ധ സെഞ്ചുറിയും നേടി.
ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ സെഞ്ചുറി നേടി തിളങ്ങി. 92 പന്തിൽ ഒരു സിക്സും 11 ഫോറം അടക്കം 112* റൺസാണ് താരം നേടിയത്. കൂടാതെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 56 റൺസും നേടി. ബാക്കി വന്ന താരങ്ങൾ ആരും തന്നെ തിളങ്ങിയില്ല. ബോളിങ്ങിൽ ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.
Read more
മത്സരം തോറ്റതിന് ശേഷം ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്കെതിരെ വൻ ആരാധകരോഷമാണ് ഉയർന്നു വരുന്നത്. താരം 41 പന്തുകളിൽ ഒരു ഫോർ അടക്കം 27 റൺസ് മാത്രമാണ് നേടിയത്. ബോളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല. നാളുകൾ ഏറെയായി ഏകദിനത്തിൽ ജഡേജ ബാറ്റിംഗിലും ബോളിങ്ങിലും കാര്യമായ സംഭാവനകൾ ഒന്നും തന്നെ ചെയ്യുനില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ.







