സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുമ്പ് രാജസ്ഥാൻ റോയൽസ് വിടാൻ സഞ്ജു സാംസൺ തീരുമാനിച്ചു. 11 വർഷമായി ഫ്രാഞ്ചൈസിയിൽ തുടരുന്ന സഞ്ജു, തന്നെ വിട്ടയക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യണമെന്ന് ആർ‌ആറിനോട് ആവശ്യപ്പെട്ടു. ചെന്നൈ സൂപ്പർ കിംഗ്‌സും (സി‌എസ്‌കെ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ‌കെ‌ആർ) ആണ് താരത്തിനായി പ്രധാനമായും രം​ഗത്തുള്ളത്. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനുള്ള മത്സരത്തിൽ സി‌എസ്‌കെയായിരുന്നു മുന്നിലെങ്കിലും നിലവിൽ സിഎസ്കെ പിന്മാറിയ മട്ടാണ്.

ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം, ആർ‌ആർ ഉടമ മനോജ് ബദലെ സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയെയോ റുതുരാജ് ഗെയ്‌ക്‌വാഡിനെയോ ആവശ്യപ്പെട്ടു. അതിനാൽ സി‌എസ്‌കെ കൈമാറ്റം വേണ്ടെന്ന് പറഞ്ഞു എന്നാണ് അറിയുന്നത്.

“ഉടമകൾക്കിടയിൽ കത്തുകൾ കൈമാറിക്കൊണ്ടിരിക്കുകയാണ്. പകരമായി രവീന്ദ്ര ജഡേജയെയോ റുതുരാജ് ഗെയ്‌ക്‌വാഡിനെയോ റോയൽസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ സാധ്യതയുണ്ട്. ചെന്നൈ അവരെ വിട്ട് കൊടുക്കാൻ തയ്യാറല്ല,” റിപ്പോർട്ടിൽ പറയുന്നു.

ശിവം ദുബെയുമായി ഒത്തുതീർപ്പിന് രാജസ്ഥാൻ തയ്യാറായിരുന്നു. പക്ഷേ സൂപ്പർ കിംഗ്സിന് താരത്തെയും വിൽക്കാൻ താൽപ്പര്യമില്ലായിരുന്നു. “ശിവം ദുബെയും ചർച്ചയിൽ പങ്കാളിയായിരുന്നു, പക്ഷേ ചെന്നൈ ഓൾറൗണ്ടറുമായി വേർപിരിയാൻ തയ്യാറല്ല. ഒരു കളിക്കാരനെയും വിടാൻ സി‌എസ്‌കെ അധികൃതർ ആഗ്രഹിക്കുന്നില്ല. ആർ‌ആറുമായി തീരുമാനത്തിലെത്താനോ ലേലത്തിൽ അദ്ദേഹത്തെ വാങ്ങാനോ സി‌എസ്‌കെക്ക് കഴിയുന്നില്ലെങ്കിൽ സഞ്ജുവിനെ ചെന്നൈയിലേക്ക് മാറ്റുന്നത് നടക്കുന്നില്ല,” റിപ്പോർട്ട് കൂട്ടിച്ചേർത്തു.

Read more

ജോസ് ബട്ട്‌ലറെ വിടാനുള്ള ആർ‌ആറിന്റെ തീരുമാനത്തെ സഞ്ജു കായികമായി എടുത്തിട്ടില്ല എന്നത് ടീം വിടുന്നതിനെ കുറിച്ച് ചിന്തിക്കാൻ താരത്തെ പ്രേരിപ്പിച്ചു എന്ന് റിപ്പോർട്ട് വെളിപ്പെടുത്തി.