രാജസ്ഥാന് ഫിനിഷിംഗില്‍ പിഴയ്ക്കുന്നു ; ഐ.പി.എല്‍ മെഗാലേലത്തില്‍ സഞ്ജു തിരയുന്നത് ഒരു ഓള്‍റൗണ്ടറെ

ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു എന്തു ചെയ്യുമെന്ന് കാണാനാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് താല്‍പ്പര്യം. കഴിഞ്ഞ സീസണ്‍ മുതല്‍ രാജസ്ഥാന്റെ നായകനായ സഞ്ജു മിക്കവാറും ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുന്നതാണ് ആരാധകര്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ സീസണിലെങ്കിലും ടീമിന് മാറ്റം വരുമോ എന്നാണ് ചോദ്യം.

താന്‍ പോയാലും കളി ജയിപ്പിക്കാന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാരെയാണ് സഞ്ജുവിന് വേണ്ടത്. അടുത്ത മാസം നടക്കുന്ന മെഗാലേലത്തില സഞ്ജുവിന്റെ ഫസറ്റ് ചോയ്‌സും ഇതു തന്നെയാകും. നാലാം നമ്പറിലും അഞ്ചാം നമ്പറിലും കളിക്കാന്‍ മികച്ച ശേഷിയുള്ള താരങ്ങളെയാണ് സഞ്ജുവും ടീമും ആഗ്രഹി്കുന്നത്. കഴിഞ്ഞ സീസണില്‍ ഇതായിരുന്നു തിരിച്ചടി.

Read more

ഇത്തവണ അഹമ്മദാബാദിലേക്ക് പോയ ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ കൃനാലില്‍ സഞ്ജുവിനും സംഘത്തിനും ഒരു ഓപ്ഷനുണ്ട്. മുംബൈ ഇന്ത്യന്‍സ് കൈവിട്ട സ്പിന്‍ ബൗളറാണ് കൃനാല്‍. മികച്ച ഫിനിഷിംഗ് പാടവമുള്ള താരമാണ് ഷാരൂഖ്ഖാനെയൂം ഇത്തവണ രാജസ്ഥാന്‍ നോക്കിയേക്കും. കഴിഞ്ഞ സീസണില്‍ പഞ്ചാബിന്റെ താരമായിരുന്നു. മികച്ച വിദേശ ഓപ്ഷനായി മിച്ചല്‍ മാഷിനെയും രാജസ്ഥാന് പരിഗണിക്കാനാകും. കഴിഞ്ഞ സീസണില്‍ പല കളികളിലും മികച്ച സ്‌കോര്‍ അടിച്ചിട്ടും പ്രതിരോധിക്കാനും രാജസ്ഥാന് കഴിഞ്ഞിരുന്നില്ല.