'എല്ലാത്തിനും കാരണക്കാരന്‍ അയാള്‍', ഇംഗ്ലണ്ടില്‍ നടന്നത് പറഞ്ഞ് ഷാര്‍ദുല്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കിടെയുണ്ടായ സംഘര്‍ഷങ്ങളിലേക്ക് കൂടുതല്‍ വെളിച്ചംവീശുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍. ഇംഗ്ലീഷ് ഫാസ്റ്റ് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സനാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഷാര്‍ദുല്‍ പറഞ്ഞു.

ഇംഗ്ലണ്ട് ടീമുമായി ഒരു പ്രശ്‌നവുമില്ലായിരുന്നു. ജയിംസ് ആന്‍ഡേഴ്‌സന്‍ മാത്രമായിരുന്നു വിഷയം. ആദ്യ ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ മുഹമ്മദ് സിറാജിനെ അപമാനിച്ചു. ലോര്‍ഡ്‌സില്‍ ജസ്പ്രീത് ബുംറയെ അവഹേളിച്ചു. ബുംറ ബോഡിലൈന്‍ ബോളിംഗ് പ്രയോഗിച്ചപ്പോഴാണ് ആന്‍ഡേഴ്‌സന്‍ മോശമായി പെരുമാറിയത്- ഷാര്‍ദുല്‍ പറഞ്ഞു.

വിദേശ പര്യടനത്തില്‍ നമ്മുടെ വാലറ്റക്കാരുടെ നേരെ എതിര്‍ പേസര്‍മാര്‍ എങ്ങനെ പന്തെറിയുന്നത് കണ്ടിട്ടുണ്ടോ ? അഡ്‌ലെയ്ഡില്‍ മുഹമ്മദ് ഷമിയുടെ കൈയ്ക്ക് പൊട്ടലേറ്റു. 90 മൈലില്‍ അധികം വേഗത്തിലാണ് നടരാജന്റെ ശരീരം ലക്ഷ്യംവച്ച് പന്തെറിഞ്ഞത്. സൗഹൃദം സ്ഥാപിക്കാനല്ല കളത്തിലിറങ്ങുന്നത്. ആരെയും നമ്മള്‍ വെറുതെ വിടില്ല. ഓവല്‍ ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്തുകയാണ് ലക്ഷ്യമിട്ടതെന്നും പ്രതിരോധിച്ച് പന്തെറിയുന്നതിനെ കുറിച്ച് ചിന്തിച്ചുപോലുമില്ലെന്നും താക്കൂര്‍ പറഞ്ഞു.