പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു, എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയത് അവൻ, ഫൈനലിൽ വില്ലനായത് ആരെന്ന് പറഞ്ഞ് നേഹാൽ വധേര

പഞ്ചാബ് കിങ്സിനായി ഈ സീസണിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരമാണ് നേഹാൽ വധേര. നിർണായക കളികളിലെല്ലാം ടീമിനായി ഇംപാക്ടുളള ഇന്നിങ്സുകൾ നേഹാൽ കാഴ്ചവച്ചിരുന്നു. കഴിഞ്ഞ ലേലത്തിൽ മുംബൈ ഇന്ത്യൻസ് കൈവിട്ടതോടെയാണ് യുവതാരത്തെ പഞ്ചാബ് മാനേജ്മെന്റ് ടീമിൽ എത്തിച്ചത്. പഞ്ചാബ് ഫൈനലിൽ എത്തിയതിൽ നേഹാലിന്റെ ഇന്നിങ്സുകളും കാര്യമായ പങ്കുവഹിച്ചു. ആർസിബിക്കെതിരായ കലാശപോരാട്ടത്തിലെ വില്ലൻ ശരിക്കും ആരാണെന്ന് തുറന്നുപറയുകയാണ് താരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആറ് റൺസിനാണ് ആർസിബി പഞ്ചാബിനെ തോൽപ്പിച്ച് കിരീടം നേടിയത്.

ഐപിഎൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ട്രോഫി കൈവിട്ടെങ്കിലും കയ്യടി അർഹിക്കുന്ന പ്രകടനമാണ് പഞ്ചാബ് ടീം ഒന്നടങ്കം കാഴ്ചവച്ചത്. അതേസമയം ഫൈനലിലെ വില്ലൻ താൻ തന്നെയാണ് എന്നാണ് നേഹാൽ വധേര പറഞ്ഞത്. “പഞ്ചാബിന്റെ തോൽവിക്ക് ഞാൻ എന്നെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഞാൻ ഫൈനലിൽ നന്നായി കളിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ടീമിന് കിരീടം ലഭിക്കുമായിരുന്നു. ആർസിബി 190 റൺസ് മാത്രം നേടിയതുകൊണ്ട് പിച്ചിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല, കളിയെ ഞാൻ ആഴത്തിൽ എടുക്കുകയായിരുന്നു എന്ന് ഞാൻ കരുതുന്നു, ഒരു മത്സരത്തെ വളരെ സീരീയസായി കണ്ട് പൂർത്തിയാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു”.

Read more

“എന്നാൽ എനിക്ക് മത്സരം പൂർത്തിയാക്കാൻ കഴിയാത്ത ദിവസങ്ങളിൽ ഒന്നായിരുന്നു അന്ന്. എല്ലാ ടൂർണമെന്റുകളിലും എനിക്ക് വേഗത കൂട്ടേണ്ടി വന്നപ്പോൾ, അവസാനത്തെ ഗെയിം ഒഴികെ അത് ഫലം ചെയ്തുവെന്ന് ഞാൻ കരുതുന്നു. ചില ദിവസങ്ങളിൽ, അത് വിജയിക്കില്ല, അത് സംഭവിക്കാത്ത ദിവസമായിരുന്നു അന്ന്. പക്ഷേ, കളിയെ കൂടുതൽ ആഴത്തിൽ എടുക്കുന്നതിൽ എനിക്ക് ഖേദമില്ല, വിക്കറ്റുകൾ വീഴുന്നതിനാൽ ആ സാഹചര്യം നല്ലതായിരുന്നു, പക്ഷേ എനിക്ക് കുറച്ചുകൂടി വേഗത കൂട്ടാമായിരുന്നു എന്ന് ഞാൻ കരുതുന്നു, അത് ഞാൻ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഞാൻ അത് ചെയ്യും, അത് എന്നെയും ടീമിനെയും സഹായിക്കും”, നേഹാൽ വധേര പറഞ്ഞു.