ദ്രാവിഡിന് പകരം പരിശീലകസ്ഥാനത്തേക്ക് എത്താൻ പ്രമുഖർ, ലിസ്റ്റിൽ ഇതിഹാസങ്ങളും; ഇന്ത്യൻ താരവും റഡാറിൽ

ഏകദിന ലോകകപ്പ് 2023 സമാപിച്ചതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായുള്ള രാഹുൽ ദ്രാവിഡിന്റെ കരാർ അവസാനിച്ചു. തൊട്ടുപിന്നാലെ, ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി തുടരാൻ ബിസിസിഐയുമായുള്ള കരാർ നീട്ടാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ താൽപ്പര്യപ്പെടുന്നില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

നവംബർ 19 ഞായറാഴ്ച നടന്ന ഏകദിന ലോകകപ്പ് 2023 ന്റെ ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും, രണ്ട് വർഷത്തോളം നീണ്ടുനിന്ന ദേശീയ ടീമിനൊപ്പമുള്ള കോച്ചിംഗ് കാലയളവിൽ മികഹാ നേട്ടങ്ങളിലേക്ക് ദ്രാവിഡ് ടീമിനെ നയിച്ച്. ഏഷ്യാ കപ്പ് 2023 കിരീടത്തിന് പുറമെ , ഈ വർഷമാദ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (WTC) ഫൈനലിലേക്കും 2022 T20 ലോകകപ്പിന്റെ സെമിഫൈനലിലേക്കും മെൻ ഇൻ ബ്ലൂ ടീമിനെ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് റോളിൽ രാഹുൽ ദ്രാവിഡിന്റെ സമയം അവസാനിച്ചതിനാൽ, അദ്ദേഹത്തിന്റെ പിൻഗാമിയുടെ നിയമനം ആസന്നമായിരിക്കുകയാണ്. ആ സാധ്യത ലിസ്റ്റിൽ ഉള്ളവരെ നമുക്ക് നോക്കാം;

ലക്ഷ്മൺ

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായി തുടരുന്ന സമയത്ത്, അന്നത്തെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ അഭാവത്തിൽ വിവിഎസ് ലക്ഷ്മണിന് താൽക്കാലികാടിസ്ഥാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന റോൾ പലതവണ നൽകിയിട്ടുണ്ട്. അതിനാൽ, സമീപഭാവിയിൽ സ്ഥിരമായി ടീം ഇന്ത്യയുടെ കോച്ചിംഗ് റോൾ ഏറ്റെടുക്കാൻ സദായത് ഉള്ളവരിൽ മുന്നിൽ ലക്ഷ്മൺ തന്നെ ആയിരിക്കും.

മൈക്ക് ഹെസ്സൻ

മൈക്ക് ഹെസ്സൻ, നാല് വർഷത്തെ ജോലിക്ക് ശേഷം ഈ വർഷമാദ്യം ക്രിക്കറ്റ് ഡയറക്ടറുടെ റോളിൽ നിന്ന് ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി കരാർ അവസാനിപ്പിച്ചിരുന്നു . പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പി‌എസ്‌എൽ) ഇസ്ലാമാബാദ് യുണൈറ്റഡിൽ ന്യൂസിലൻഡർ നിലവിൽ ഹെഡ് കോച്ച് റോൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അമരത്ത് ആജീവനാന്തം തുടരാനുള്ള അവസരത്തിനായി അദ്ദേഹം അത് ഉപേക്ഷിച്ചേക്കാം.

ആശിഷ് നെഹ്‌റ

അടുത്തിടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് സർക്യൂട്ടിലെ ഏറ്റവും വിജയകരമായ പരിശീലകരിൽ ഒരാളാണ് ആശിഷ് നെഹ്‌റ, ഏറ്റവും പുതിയ ഐപിഎൽ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ ടൂർണമെന്റിൽ തുടർച്ചയായി രണ്ട് ഫൈനലുകളിലേക്ക് നയിച്ചു, 2022 ലെ അവരുടെ ആദ്യ സീസണിൽ തന്നെ ട്രോഫി സ്വന്തമാകാൻ സഹായിച്ചു. 44-കാരൻ നിലവിൽ ടീം ഇന്ത്യയുടെ കോച്ചിംഗ് റോൾ ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് റിപ്പോർട്ടുണ്ട്, എന്നാൽ ജോലി ഏറ്റെടുക്കാൻ ബിസിസിഐ ഉദ്യോഗസ്ഥർ പറഞ്ഞാൽ അദ്ദേഹം നിരസിച്ചേക്കില്ല.

ടോം മൂഡി

2001-ൽ വിരമിച്ചതിന് ശേഷം ആരംഭിച്ച തന്റെ കരിയറിൽ അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമുകളുടെ പരിശീലകനായ അനുഭവം ടോം മൂഡിക്കുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, 58 കാരനായ അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ കോച്ചിംഗ് റോളിനായി അപേക്ഷിച്ചിരുന്നു. ആ സമയത്ത് അവസരം ലഭിച്ചില്ല, പക്ഷേ ഇത്തവണ കാര്യങ്ങൾ മാറിയേക്കാം