ലോകത്തിനു മുൻപിൽ വീണ്ടും മലയാളി പവർ കാണിച്ച് സാക്ഷാൽ സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യക്കായി അർധ സെഞ്ചുറി തികച്ച് മികച്ച തുടക്കം നൽകി മടങ്ങിയിരിക്കുകയാണ് സഞ്ജു. 42 പന്തിൽ 8 ഫോറും 7 സിക്സും അടക്കം 89 റൺസാണ് താരം അടിച്ചെടുത്തത്.
നിലവിൽ ഇന്ത്യ മികച്ച രീതിയിലാണ് പോകുന്നത്. 14 ഓവർ പൂർത്തിയാകുന്നതിനു മുൻപ് ഇന്ത്യ 170 റൺസിന് മൂന്നു വിക്കറ്റ് നഷ്ടം എന്ന നിലയിലാണ് നിൽക്കുന്നത്. സഞ്ജുവിന് മികച്ച പാർട്ട്ണർഷിപ്പ് നൽകിയ ഇഷാൻ കിഷനും 39 റൺസ് നേടി പുറത്തായി. നിലവിൽ ശിവം ദുബെ (23*) സൂര്യകുമാർ യാദവ് (5*) എന്നിവരാണ് ക്രീസിൽ നിൽക്കുന്നത്.
Read more
ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.







