പന്തിന്‍റെ വാക്കും കേട്ട് ഗ്രൗണ്ടില്‍ ഇറങ്ങിയ മാമന്‍, ആള് ചില്ലറക്കാരനല്ല!

ബിലാല്‍ ഹുസൈന്‍

അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി, അതും സൗത്ത് ആഫ്രിക്കയിലെ പരിചിതമല്ലാത്ത സാഹചര്യത്തില്‍ ടീം പൂര്‍ണമായും struggle ചെയ്യുമ്പോള്‍.. അങ്ങനെ ഒരു അരങ്ങേറ്റം നടത്തിയ ആളാണ് ഇദ്ദേഹം – പ്രവീണ്‍ ആംറെ.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ പിന്നീട് വലിയ ഓളം ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഒരു successful coach ആണ്. ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ബാറ്റിങ് കോച്ച് ആണ് എന്ന് പറഞ്ഞാലും തെറ്റില്ല. പെര്‍സനല്‍ ബാറ്റിങ് കോച്ച്/കണ്‍സല്‍റ്റന്റ് എന്ന പരിപാടി കൊണ്ട് വന്നതും ഇദ്ദേഹമാണ്.

2012 ടൈമില്‍ മോശം അവസ്ഥയിലൂടെ കടന്ന് പോയ റോബിന്‍ ഉത്തപ്പയുടെ personal batting coach ആയി പുള്ളിയുടെ ഗെയിം പൂര്‍ണമായും മാറ്റി എടുത്തു. അത് എത്രത്തോളം വര്‍ക്കായി എന്നതിന് ഏറ്റവും എളുപ്പത്തിലുള്ള ഉദാഹരണം IPL ഓറഞ്ച് ക്യാപ് ഒക്കെ ആണ്.

റോബിന് ശേഷം അജിന്‍ക്യ രഹാനെ, സുരേഷ് റൈന, ശ്രേയസ് അയ്യര്‍ ഒക്കെ ആംറെക്ക് കീഴില്‍ ബാറ്റിങില്‍ പണി എടുത്തിട്ടുണ്ട്. നിലവില്‍ കുറച്ചധികം കാലമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ച് ആണ്.

പറഞ്ഞു വന്നത്, ഇന്നലെ പന്തിനൊപ്പം ചേര്‍ന്ന് ഇദ്ദേഹം കാണിച്ച പരിപാടി ബോറായി പോയി എന്നത് ശരിയാണ്. പക്ഷേ പലപ്പോഴും വിമര്‍ശനങ്ങള്‍ ആ പ്രവൃത്തക്കപ്പുറം പോയത് കണ്ടു. ചിലര്‍ക്ക് എങ്കിലും ആളെ തീരെ പരിചയം ഇല്ലാത്തതായി തോന്നി.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്