ന്യൂസിലന്‍ഡ് ടീമിന്റെ 'വന്നു പോകല്‍', സുരക്ഷാ ജീവനക്കാര്‍ക്ക് ബിരിയാണി നല്‍കിയ വകയില്‍ പാകിസ്ഥാന് ചെലവ് 27 ലക്ഷം!

സുരക്ഷാ കാരണം മുന്‍നിര്‍ത്തി പാകിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറിയത് ഏറെ ചര്‍ച്ചയായിരുന്നു. ആദ്യ മത്സരത്തിന് വെറും മിനിറ്റുകള്‍ക്ക് മുമ്പായിരുന്നു സുരക്ഷാ ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ താരങ്ങളെ പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവിളിച്ചത്. ഇപ്പോഴിതാ ന്യൂസിലന്‍ഡ് ടീമിന്റെ സുരക്ഷയ്ക്കായി പാകിസ്ഥാന്‍ ചെയ്ത കാര്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

താരങ്ങളുടെ സുരക്ഷക്കായി അഞ്ച് എസ്.പിമാരെയും അഞ്ഞൂറോളം പൊലീസ് ഓഫീസര്‍മാരെയും നിരവധി സൈനികരെയും പാകിസ്ഥാന്‍ അണിനിരത്തിയിരുന്നു. ഈ സുരക്ഷ ജീവനക്കാര്‍ക്ക് ബിരിയാണി നല്‍കിയ വകയില്‍ പാകിസ്ഥാന് ചെലവ് വന്നത് 27 ലക്ഷം ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ ജീവനക്കാര്‍ക്ക് ദിവസം രണ്ട് നേരം വെച്ച് ബിരിയാണ് വിളമ്പിയതിന്റെ ചെലവാണിത്.

New Zealand postpone cricket tour of Pakistan over security concerns - Crictoday

Read more

18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാന്‍ പര്യടനത്തിന് എത്തിയത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ന്യൂസിലന്‍ഡ് ടീം പാകിസ്ഥാനില്‍ കളിക്കേണ്ടിയിരുന്നത്.