PBKS VS KKR: അവൻ ഒറ്റ ഒരുത്തനാണ് എന്നോട് റിവ്യൂ എടുക്കണ്ട എന്ന് പറഞ്ഞത്, അത് മണ്ടത്തരമായി പോയി: അജിൻക്യ രഹാനെ

ഇതാണ് സിനിമ, അബ്സല്യൂട് സിനിമ. ട്വിസ്റ്റുകളും അപ്രതീക്ഷിത മുഹൂർത്തങ്ങളും ഒകെ കൊണ്ട് കാണികളുടെ ത്രില്ലപിടിപികുന്ന സിനിമ ” ഇന്നത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ആരും ഇങ്ങനെ ഉള്ള ട്വിസ്റ്റോ ഇങ്ങനെ ഒരു മത്സരഫലമോ പ്രതീക്ഷിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 112 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത വെറും 95 റൺസിന് പുറത്ത്. ഫലമോ, ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ മത്സരത്തിൽ പഞ്ചാബിന് 16 റൺസ് ജയം.

കൊൽക്കത്തയ്ക്ക് വേണ്ടി ഓപണിംഗിൽ ഇറങ്ങിയ ക്യാപ്റ്റൻ അജിൻക്യ രഹാനെ 17 പന്തിൽ 17 റൺസ് നേടി. മത്സരത്തിലെ ഏറ്റവും നിർണായകമായ ഒരു നിമിഷം രഹാനെയുടെ പുറത്താകലായിരുന്നു. യുസ്വേന്ദ്ര ചഹലെറിഞ്ഞ എട്ടാം ഓവറിലെ നാലാമത്തെ ബോളിലാണ് അദ്ദേഹം പുറത്തായത്. ചഹലെറിഞ്ഞ ഗൂഗ്ലിക്കെതിരേ സ്വീപ്പ് ഷോട്ടിനു ശ്രമിച്ച രഹാനെ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ആംഗ്രിഷ് രഘുവംശിയുമായി സംസാരിച്ച ശേഷം റിവ്യു എടുക്കാതെ രഹാനെ മടങ്ങുകയും ചെയ്തു.

എന്നാൽ അദ്ദേഹത്തിന്റെ ആ തീരുമാനം തെറ്റായിരുന്നു. അത് ഔട്ട് അല്ലായിരുന്നു. മത്സരശേഷം രഹാനെ താൻ പുറത്തായതിനെ കുറിച്ചും, റിവ്യൂ എടുക്കാതെയിരുന്നതിനെ കുറിച്ചും സംസാരിച്ചു.

അജിൻക്യ രഹാനെ പറയുന്നത് ഇങ്ങനെ:

Read more

” എന്താണ് അവിടെ സംഭവിച്ചതെന്നു നമ്മളെല്ലാം കണ്ടതാണ്. പരാജയത്തില്‍ വലിയ നിരാശയുണ്ട്. കളിയില്‍ അത്തരമൊരു സന്ദര്‍ഭത്തില്‍ മോശം ഷോട്ട് കളിച്ചതില്‍ ഞാന്‍ തന്നെയാണ് തെറ്റുകാരന്‍. ആംഗ്രിഷ് രഘുവംശിയുമായി ഞാന്‍ റിവ്യു എടുക്കുന്ന കാര്യം സംസാരിച്ചപ്പോള്‍ അവനു വലിയ ഉറപ്പില്ലായിരുന്നു. റിവ്യു എടുത്താലും അതു ചിലപ്പോള്‍ അംപയറുടെ കോളായിരിക്കുമെന്നാണ് അവന്‍ പറഞ്ഞത്. ആ സമയത്തു ഒരു സാഹസത്തിനു ഞാന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, അതു നോട്ടൗട്ടാണോയെന്നു എനിക്കും ഉറപ്പില്ലായിരുന്നു ” അജിൻക്യ രഹാനെ പറഞ്ഞു.