ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്‌സ് താരം യുസ്‌വേന്ദ്ര ചഹലിന്റെ ഹാട്രിക്ക് സ്പെൽ. മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റുകളും സ്വന്തമാക്കി. താരത്തിന്റെ മൂന്നാമത്തെ ഓവറിൽ ആയിരുന്നു ഹാട്രിക്ക് ഉൾപ്പടെ 4 വിക്കറ്റുകൾ
അദ്ദേഹം നേടിയത്. തന്റെ ഐപിഎൽ കരിയറിൽ ഇത് രണ്ടാം തവണയാണ് ചഹൽ ഹാട്രിക്ക് നേടുന്നത്. ആദ്യ ഹാട്രിക്ക് നേടിയത് രാജസ്ഥാൻ റോയൽസിൽ വെച്ചായിരുന്നു.
ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബിന് വിജയലക്ഷ്യം 191 റൺസാണ്. ചെന്നൈക്ക് വേണ്ടി സാം കറന്റെ വെടിക്കെട്ട് പ്രകടനമാണ് മുതൽകൂട്ടായത്. താരം 47 പന്തിൽ നിന്നായി 88 റൺസാണ് നേടിയത്. കൂടാതെ ദേവാൾഡ് ബ്രെവിസ് 26 പന്തിൽ നിന്നായി 32 റൺസും നേടി. ബാക്കി വന്ന താരങ്ങൾ ആരും തന്നെ മികച്ച പ്രകടനം നടത്തിയില്ല.
Read more
ബോളിങ്ങിൽ പഞ്ചാബിനായി യുസ്‌വേന്ദ്ര ചഹൽ 4 വിക്കറ്റുകളും, അർശ്ദീപ് സിങ്, മാർക്കോ യാൻസെൻ എന്നിവർ രണ്ട് വിക്കറ്റുകളും, അസ്മതുള്ളാ ഒമാർസെ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.