Asia Cup 2025: "ഫൈനലില്‍ ഇന്ത്യയെ വെറുതെ വിടരുത്"; റൗഫിനോട് ചങ്കുപൊട്ടി പാക് ആരാധകൻ, വൈറലായി താരത്തിന്റെ പ്രതികരണം

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയെ ജയിക്കാൻ അനുവദിക്കരുതെന്ന് സ്റ്റാർ പേസർ ഹാരിസ് റൗഫിനോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരാധകന്റെ വൈകാരികമായ അഭ്യർത്ഥന റൗഫ് പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്.

വ്യാഴാഴ്ച ദുബായിൽ നടന്ന നിർണായക മത്സരത്തിൽ അവസരത്തിനൊത്ത് ഉയർന്ന പാകിസ്ഥാൻ ബോളർമാർ 135 റൺസിന്റെ ചെറിയ സ്‌കോർ പ്രതിരോധിച്ച് സൂപ്പർ 4-ൽ ബംഗ്ലാദേശിനെതിരെ 11 റൺസിന്റെ വിജയം നേടി. ഇത് ഏഷ്യാ കപ്പിൽ ഇന്ത്യയുമായി അവരുടെ ആദ്യ ഫൈനൽ പോരാട്ടം ഉറപ്പിച്ചു.

മത്സരശേഷം പാക് ആരാധകരെ കണ്ട ഹാരിസ റൗഫിന് കൈ കൊടുത്ത ശേഷം കൈ പിടിച്ചു കുലുക്കി ഒരു പാക് ആരാധകന്‍ വികാരാധീനനായി ഫൈനലില്‍ ഇന്ത്യയെ വെറുതെ വിടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

Read more

കൈവിടാതെ തന്നെ ആരാധകന്‍റെ ആവശ്യം ചിരിച്ചുകൊണ്ട് കേട്ട ഹാരിസ് റൗഫ് കൈവിട്ടശേഷം തൊഴുകൈയോടെ ഇന്ത്യയെ തോല്‍പ്പിക്കണമെന്ന് പറഞ്ഞ ആരാധന് ഫ്ലയിംഗ് കിസ് നല്‍കിയാണ് മറുപടി നല്‍കിയത്.