അറേബ്യൻ മണ്ണിൽ പ്രതികാരം മോഹിച്ചെത്തുന്ന ഇന്ത്യയെ ചാമ്പലാക്കാനുള്ള പാകിസ്ഥാൻ സംഘം റെഡി, അപ്രതീക്ഷിത താരങ്ങൾ ഇലവനിൽ

ഏഷ്യാ കപ്പ് 2022 ഇന്നലെ യുഎഇയിൽ ആരംഭിച്ചു , കാമ്പെയ്‌നിന്റെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ തോൽപ്പിച്ച് വമ്പൻ അട്ടിമറിയുടെ തന്നെ ടൂർണമെന്റ് ആരംഭിച്ചു.ഇന്ന് ദുബായിൽ നടക്കാൻ പോകുന്ന ആവേശ പോരിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവർ ഗ്രൂപ്പ് ബിയിലാണ്. യോഗ്യത ജയിച്ചെത്തുന്ന ടീമും ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് എയിലാണ്.

2022 ലെ ഏഷ്യാ കപ്പ് യുഎഇയിൽ ശ്രീലങ്ക ആതിഥേയത്വം വഹിക്കും. ടൂർണമെന്റിൽ ആകെ 13 മത്സരങ്ങൾ നടക്കും. 2018ൽ ബംഗ്ലാദേശിനെ ഫൈനലിൽ തോൽപ്പിച്ച് കിരീടം നേടിയ ഇന്ത്യ ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാരാണ്. ഇതുവരെ ഏറ്റവും കൂടുതൽ 7 ഏഷ്യാ കപ്പ് കിരീടങ്ങൾ നേടിയതും ഇന്ത്യയാണ്. ശ്രീലങ്ക 5 കിരീടങ്ങളുമായി തൊട്ടുപിന്നാലെയുള്ളപ്പോൾ പാകിസ്ഥാൻ 2 കിരീടങ്ങൾ നേടി.

ഇന്നത്തെ മത്സരത്തിൽ പാകിസ്താന്റെ പ്ലെയിങ് ഇലവൻ കാര്യമെടുത്താൽ ഷഹീൻ അഫ്രീദിയും മുഹമ്മദ് വസീമും പരിക്കുമൂലം കളിക്കില്ല, പകരം മുഹമ്മദ് ഹസ്‌നൈൻ, ഹസൻ അലി എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2021 ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ തകർപ്പൻ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരിക്കൽ കൂടി ആ പ്രകടനം ആവർത്തിക്കാനാണ് പാകിസ്ഥാൻ ശ്രമം.

പാകിസ്ഥാൻ ഇലവൻ: ബാബർ അസം, മുഹമ്മദ് റിസ്വാൻ,ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ആസിഫ് അലി, ഖുസ്ധിൽ ഷാ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈൻ