മുൻ കാലങ്ങളിലെ പാകിസ്ഥാൻ ടീം എന്ന് പറയുമ്പോൾ വെടിക്കെട്ട് പ്രകടനം നടത്തുന്ന ബാറ്റ്സ്മാന്മാരും, റോക്കറ്റ് വേഗത്തിൽ പന്തെറിയുന്ന ബോളർമാരും സമ്പാദ്യമുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശമായ ടീമായി മാറിയിരിക്കുകയാണ് അവർ. ബാറ്റിംഗിൽ ഭേദപ്പെട്ട നിലയിൽ ആണെങ്കിലും ബോളിങ്ങിലും ഫീൽഡിങ്ങിലും താരങ്ങൾ ഫ്ലോപ്പാണ്.
ഇപ്പോഴിതാ 2024ന് ശേഷം പാകിസ്ഥാൻ ടീമിന്റെ പരിതാപകരമായ ഫീൽഡിങ്ങിന്റെ കണക്കുകൾ ക്രിക്ബസ് പുറത്തുവിട്ടിരുന്നു. 2024 മുതൽ ക്രിക്കറ്റിൽ 48 ക്യാച്ചുകൾ നിലത്തിട്ട പാകിസ്ഥാൻ 98 റണ്ണൗട്ട് അവസരങ്ങൾ നഷ്ടപ്പെടുത്തി, ഇതിനൊപ്പം 89 മിസ്ഫീൽഡുകളും പാകിസ്ഥാൻ നടത്തി.
Read more
മിസ് ഫീൽഡിൽ വെസ്റ്റ് ഇൻഡീസിന് പുറകെ രണ്ടാം സ്ഥാനത്താണെങ്കിലും ക്യാച്ച് ഡ്രോപ്പിലും റണ്ണൗട്ട് നഷ്ടപ്പെടുത്തിയതിലും പാക് പടയാണ് ഒന്നാം സ്ഥാനത്ത്. 41 ടീമുകളിലാണ് പാകിസ്ഥാൻ ഒന്നാമതെത്തിയത്. 81 ശതമാനമാണ് പാകിസ്ഥാന്റെ ക്യാച്ചിങ്ങിലെ കാര്യക്ഷമത. ആദ്യ 12 ടീമുകളിൽ അയർലാൻഡിനൊപ്പം എട്ടാം സ്ഥാനത്താണ് പാകിസ്ഥാൻ.







