ഇതെന്താ തണ്ണിമത്തനോ..; ട്രോളില്‍ മുങ്ങി പാകിസ്ഥാന്‍ ടീം

ടി20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാന്‍ ഇറക്കിയ പുതിയ ജഴ്‌സി സോഷ്യല്‍ മീഡിയയുടെ പരിഹാസം ഏറ്റുവാങ്ങുന്നു. ഇളം പച്ചയും കടും പച്ചയും കലരുന്നതാണ് പുതിയ ജഴ്സി. ഇത് തണ്ണിമത്തനെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

മറ്റ് ചിലര്‍ ഒരു ച്യൂയിംഗത്തിന്റെ കവറിനോടാണ് ജഴ്സിയെ ഉപമിക്കുന്നത്. ജഴ്സിയുടെ ഡിസൈന്‍ കണ്ടെത്താന്‍ പാകിസ്ഥാന്‍ ഒരുപാട് വിഷമിച്ചുകാണും എന്ന് കളിയാക്കിയവരും നിരവധി. ഈ ജഴ്സിയെ ഇന്ത്യന്‍ ജഴ്സിയുമായി താരതമ്യപ്പെടുത്തുന്നവരും നിരവധിയാണ്.

ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം: ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ, ഹൈദര്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഹസ്‌നൈന്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി