പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു

പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നാഷണല്‍ ടി20 കപ്പില്‍ കളിക്കുന്നതിനിടെയാണു മുപ്പത്താറുകാരനായ താരം 17 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കുകകയാണെന്നു പ്രഖ്യാപിച്ചത്.

ഏറെ നാളത്തെ ആലോചനക്ക് ശേഷമാണ് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ഗുല്‍ ട്വീറ്റ് ചെയ്തു. “100 ശതമാനം കഠിനാധ്വാനത്തോടെയും ഉത്തരവാദിത്വത്തോടെയുമാണ് രാജ്യത്തിനു വേണ്ടി കളിച്ചത്. എല്ലായ്പ്പോഴും ക്രിക്കറ്റ് ആണ് പ്രിയപ്പെട്ടത്. എന്നാല്‍ എല്ലാ നല്ലതിനും ഒരു അവസാനമുണ്ട്” ഉമര്‍ ഗുല്‍ ട്വിറ്ററില്‍ കുറിച്ചു. 2003 ഏപ്രിലില്‍ സിംബാബ്വെയ്ക്കെതിരേ അരങ്ങേറ്റം കുറിച്ച ഗുല്‍ നീണ്ട 13 വര്‍ഷക്കാലം പാക് ബൗളിംഗ് നിരയിലെ പ്രധാന താരമായിരുന്നു.

T20 World Cup winner Umar Gul bids farewell to all forms of cricket

2016 സെപ്റ്റംബറിലാണ് ഗുല്‍ അവസാനമായി പാകിസ്താന്‍ ദേശീയ ടീമിന്റെ ജേഴ്സിയണിഞ്ഞത്. പാകിസ്താന്‍ ടീമിനായി 47 ടെസ്റ്റുകളില്‍നിന്നായി 163 വിക്കറ്റും 130 ഏകദിനങ്ങളില്‍ 179 വിക്കറ്റും 60 ട്വന്റി20 മത്സരങ്ങളില്‍നിന്നായി 85 വിക്കറ്റും ഗുല്‍ വീഴ്ത്തി. ഇന്ത്യ കിരീടം നേടിയ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ റണ്ണറപ്പായ പാക് ടീമിനായി മികച്ച പ്രകടനമാണ് ഗുല്‍ പുറത്തെടുത്തത്. ആ ടൂര്‍ണമെന്റില്‍ 13 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിന്‍ മുന്നിലായിരുന്നു ഗുല്‍.

Cricket fraternity congratulates Umar Gul on successful career

2016-ല്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായ ശേഷം ആഭ്യന്തര ട്വന്റി 20 ലീഗുകളുടെ ഭാഗമായിരുന്നു ഗുല്‍. നാഷണല്‍ ടി20 കപ്പില്‍ ബലോചിസ്ഥാന് വേണ്ടിയാണ് ഉമര്‍ ഗുല്‍ കളിക്കുന്നത്. ഗുല്ലിന്റെ ടീം സതേണ്‍ പഞ്ചാബിനോട് പരാജയപ്പെട്ട് സെമി കാണാതെ പുറത്തായിരുന്നു.