വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; സ്വന്തം ടീമിലെ താരം പുറത്താകുന്നത് ആഘോഷമാക്കി പാക് ആരാധകർ

ഇപ്പോൾ നടക്കുന്ന ദക്ഷിണാഫ്രിക്ക പാകിസ്ഥാൻ മത്സരത്തിൽ നാടകീയമായ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്. സ്വന്തം ക്യാപ്റ്റന്റെ പുറത്താകൽ ആഘോഷിചിരിക്കുകയാണ് പാകിസ്താൻ ആരാധകർ. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്തത് പാകിസ്താനായിരുന്നു. ഓപണർ അബ്ദുല്ല ഷഫീഖ് (2) വേഗം മടങ്ങിയ ശേഷം ഇമാമുൽ ഹഖിനൊപ്പം (93), പാകിസ്താൻ ക്യാപ്റ്റൻ ഷാൻ മസൂദ് (76) ഉത്തരവാദിത്തത്തോടെ ടീം ടോട്ടൽ പതിയെ മുന്നോട്ട് നയിക്കുകയിരുന്നു.

ഒടുവിൽ ഷാൻ മസൂദ് പുറത്തായപ്പോൾ ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾ നിറഞ്ഞ ഗാലറിയിൽ നിന്നും ആർപ്പും ആരവവും ഉയർന്നു. എതിർ ടീം അംഗം പുറത്തായ ആഘോഷം പോലെ ഗാലറി തുള്ളിച്ചാടുന്നത് കണ്ട് കമന്ററി മൈകിന് മുന്നിലിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്കും ഞെട്ടി.

ക്യാപ്റ്റന്റെ പുറത്താവലിനേക്കാൾ, അടുത്ത ബാറ്റ്സ്മാനു വേണ്ടിയുള്ള ആഘോഷമായിരുന്നു അത്. മുൻ നായകൻ കൂടിയായ ബാബർ അസം ക്രീസിലെത്തുന്നത്തിന്റെ സന്തോഷം. എന്നാൽ ആ സന്തോഷം അധിക സമയം നീണ്ടുനിന്നില്ല. വെറും 23 റൺസുമായി അധികം വൈകാതെ താരം ഡ്രസിങ് റൂമിലെത്തി.

Read more