വലിയ ടീമുകൾക്കെതിരെയുള്ള ഞങ്ങളുടെ പ്രകടനം മോശമായിരുന്നു, കാര്യങ്ങൾ വിചാരിച്ച പോലെയല്ല പോയത്: ഹർമൻപ്രീത് കൗർ

ഇപ്പോൾ നടക്കുന്ന ടി20 വനിതാ ലോകകപ്പിൽ സെമി ഫൈനൽ കാണാതെ ഇന്ത്യൻ വനിതകൾ പുറത്ത്. ആറ് വിക്കറ്റുകളുടെ ജയമായിരുന്നു ഓസ്‌ട്രേലിയൻ വനിതകൾ ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കിയത്. ഒരു ഓവർ ബാക്കി നിൽക്കെയായിരുന്നു ഓസീസിന്റെ ജയം. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 170 റൺസായിരുന്നു ഇന്ത്യ നേടിയിരുന്നത്. 19 ഓവറിൽ നാല് വിക്കയ്യ നഷ്ടത്തിൽ 172 ഓസിസ് വനിതകൾ തങ്ങളുടെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് വീശാനത്തെത്തിയ ഇന്ത്യക്ക് മികച്ച തുടക്കം തന്നെയായിരുന്നു ലഭിച്ചത്. ഓപ്പണറായ സ്‌മൃതി മന്ദനാ ആറ് ബൗണ്ടറികളടക്കം 37 പന്തുകളിൽ നിന്ന് 38 റൺസായിരുന്നു നേടിയത്. സഹ ഓപണർ ഷെഫാലി വർമ 26 പന്തുകളിൽ നിന്ന് 34 റൺസും സ്വന്തമാക്കി. രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 27 ബൗളുകളിൽ നിന്ന് 56 റൺസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. മൂന്ന് സിക്സറുകളും ആറ് ബൗണ്ടറികളുമായിരുന്നു താരത്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ജെമീമയും ഇന്ത്യയ്ക്കായി മികച്ച് നിന്നു. 28 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും അടക്കം 34 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി ശ്രീ ചരണി രണ്ട് വിക്കറ്റും, രേണുക സിംഗ്, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മത്സരം തോറ്റ ശേഷം ക്യാപ്റ്റൻ ഹർമൻ സംസാരിച്ചു.

Read more

‘ഈ ടൂർണമെന്റ് ഉടനീളം നോക്കുകയാണെങ്കിൽ ഞങ്ങൾ ശക്തരായ ടീമുകൾക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചില്ല. മികച്ചവർക്കെതിരെ കളിക്കുമ്പോൾ നമ്മൾ അതിനേക്കാൾ മികച്ച ക്രിക്കറ്റ് പുറത്തെടുക്കണം. എനിക്ക് തോന്നുന്നു ഇത്തരം മത്സരങ്ങളിലെ ഞങ്ങളുടെ സമീപനത്തെ കുറിച്ച് ഒന്നും കൂടി ആലോചിക്കണം’ ഹർമൻ പറഞ്ഞു.