ഫ്‌ലിക്ക് ഷോട്ട്., ബാറ്റ്‌സ്മാന്മാര്‍ ലെഗ് സൈഡിലേക്ക് അടിക്കുന്ന ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഷോട്ടുകളില്‍ ഒന്ന്. ഷോട്ട് ഒന്ന് പിഴച്ചാല്‍ വായുവില്‍ ഉയര്‍ന്നിറങ്ങി ക്യാച്ചിനുള്ള അപകട സാധ്യതകള്‍ ഉള്ളതിനാല്‍ ഷോട്ടിനുള്ള ടൈമിംഗ് വളരെ പ്രധാന്യമുള്ളത് കൊണ്ട് കളിക്കാന്‍ ഏറ്റവും കഠിനമായ ഷോട്ടുകളില്‍ ഒന്നുമാണ്.. ഒപ്പം, ഈ ഷോട്ട് കളിക്കുമ്പോള്‍ ഫീല്‍ഡിലെ ഗ്യാപ്പുകള്‍ തിരഞ്ഞെടുക്കുന്നതും വളരെ പ്രധാനമാണ്..
അത്തരത്തില്‍ ഫ്‌ലിക്ക് ഷോട്ടില്‍ പ്രാവീണ്യം നേടിയ ചില കളിക്കാര്‍ ഉണ്ട്. ഇക്കാലത്താണെങ്കില്‍ വിരാട് കോലി, സ്റ്റീവ് സ്മിത്ത് പോലുള്ളവരും.., കളി കണ്ട് തുടങ്ങുന്ന കാലത്താണെങ്കില്‍ സനത് ജയസൂര്യ, സയീദ് അന്‍വര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പിന്നീട് വി.വി.എസ് ലക്ഷ്മണ്‍, ആദം ഗില്‍ക്രിസ്റ്റ്, കെവിന്‍ പീറ്റേഴ്‌സണ്‍ etc…. പോലുള്ളവരുമൊക്കെയാണ് ഈ ഷോട്ടിലെ മാസ്റ്റര്‍മാരായിട്ട് തോന്നിയിട്ടുള്ളത്.
ഇതില്‍ തന്നെ ഈ ഷോട്ടിലെ ഏറ്റവും മികച്ചവനായി തോന്നിയിട്ടുള്ളത് സനത് ജയസൂര്യയെയാണ്.. തന്റെ ശക്തമായ കൈ തണ്ടകള്‍ ഉപയോഗിച്ച് കരിയറില്‍ എല്ലായ്‌പ്പോഴും ഫ്‌ലിക്ക് ഷോട്ട് നന്നായി കളിച്ച ബാറ്റ്‌സ്മാന്‍.. മറ്റുള്ളവരെ അപേക്ഷിച്ച് സിക്‌സറുകള്‍ വരെ അനായാസം അടിക്കുന്നത് കണ്ടതും ജയസൂര്യയില്‍ നിന്നാണ്.
ബാറ്റില്‍ ‘സ്പ്രിംഗ്’ ഉണ്ടെന്ന് വരെ സംശയം ഉണ്ടാക്കുന്ന ഒരു സനത് ജയസൂര്യ ഷോട്ട് . ഓണ്‍ സൈഡില്‍ മികച്ചവനായിരുന്ന ജയസൂര്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ പോലും ഫ്‌ലിക്ക് ഷോട്ടും, പിക് അപ് ഷോട്ടുമൊക്കെ നന്നായി കളിച്ചിരുന്നു..
എഴുത്ത്: ഷമീല്‍ സലാഹ്
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍