അയ്യേ ഇതൊക്കെയാണോ ഒരു ജയം, ബിസിസിഐയെ കുറ്റപ്പെടുത്തി തബ്രായിസ് ഷംസി

ഹൈദരാബാദിൽ നടന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടി20 റൺ ഫെസ്റ്റായി മാറി. ബാറ്റർമാർ ഫ്ലാറ്റ് പിച്ചും അനുകൂലമായ ബാറ്റിംഗ് സാഹചര്യങ്ങളും പൂർണ്ണമായും ഉപയോഗിച്ചു. 300 റൺസിന് മൂന്ന് റൺസ് മാത്രം അകലെ നിന്ന ഈ ഇന്നിംഗ്സ് ടി 20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണ്.

എന്നാൽ ദക്ഷിണാഫ്രിക്കയുടെ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ തബ്രായിസ് ഷംസി ഇന്ത്യയുടെ ഈ പ്രകടനത്തിൽ അത്ര സന്തുഷ്ടൻ അല്ല. ബാറ്റും പന്തും തമ്മിൽ ഉള്ള മത്സരം ഉണ്ടയില്ലെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇന്ത്യയുടെ ബാറ്റർമാരുടെ കഴിവിനെ പ്രശംസിച്ചു എങ്കിലും പിച്ചിൽ ബൗളർമാർക്ക് കുറച്ച് സഹായം മാത്രമാണ് കിട്ടിയതെന്നും ബാറ്റും പന്തും തമ്മിൽ ഉള്ള മത്സരം നടന്നില്ല എന്നും കുറ്റപ്പെടുത്തി.

തബ്രായിസ് ഷംസി സോഷ്യൽ മീഡിയയിൽ ഹൈദരാബാദ് പിച്ചിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. ബൗണ്ടറികൾ അൽപ്പം വലുതാകാമെന്നും അല്ലെങ്കിൽ ബാറ്റും പന്തും തമ്മിൽ മത്സരം നടക്കില്ലെന്നും ബോളർമാർക്ക് സഹായം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു:

“ഇന്ത്യൻ ബാറ്റർമാരുടെ നിലവാരത്തെക്കുറിച്ചും മികവിനെക്കുറിച്ചും തർക്കമില്ല. അതെ, രണ്ട് ടീമുകളും ബാറ്റ് ചെയ്തതിന് ശേഷം മാത്രമേ ഞങ്ങൾ പിച്ചിനെ വിലയിരുത്തുകയുള്ളൂ. മത്സരത്തിൽ വലിയ ബൗണ്ടറി ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബൗളർമാർക്ക് കൂടുതൽ സഹായം നൽകുന്ന ട്രാക്ക് വേണം ” ഷംസി എക്‌സിൽ പോസ്റ്റ് ചെയ്തു.

എന്തായാലും ഷംസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് ഇപ്പോൾ എത്തുന്നത്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി