IPL 2025: ഓഹോ ട്വിസ്റ്റ് ആയിരുന്നു അല്ലെ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വമ്പൻ ബോണസ്; റിപ്പോർട്ട് നോക്കാം

ലീഗ് പുനരാരംഭിക്കുന്നതിന് മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) ഓസ്‌ട്രേലിയൻ പേസ് ബൗളർ ജോഷ് ഹേസൽവുഡ് ഫ്രാഞ്ചൈസിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലീഗിൽ ഉൾപ്പെട്ട മറ്റ് വിദേശ കളിക്കാരെപ്പോലെ,ലീഗ് നിർത്തി വെച്ചതിന് ശേഷം പേസർ ഓസ്‌ട്രേലിയയിലേക്ക് മടങ്ങുക ആയിരുന്നു.

ഒരു വർഷത്തിന് ശേഷം ഐ‌പി‌എല്ലിലേക്ക് മടങ്ങിയെത്തിയ ഹേസൽവുഡ് സീസണിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് നേടിയ താരമാണ് ആർസിബിയുടെ ഇതുവരെയുള്ള യാത്രയിൽ നിർണായക പങ്ക് വഹിച്ചത്. എന്നിരുന്നാലും, തോളിലെ പരിക്ക് കാരണം സി‌എസ്‌കെയ്‌ക്കെതിരായ ആർ‌സി‌ബിയുടെ ത്സരത്തിൽ നിന്ന് ഹേസൽവുഡിനെ ഒഴിവാക്കി, ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻ‌ഗിഡിക്ക് പകരം ഇലവനിൽ ഇടം ലഭിച്ചു.

ഈ ആഴ്ച ആദ്യം, ചില മാധ്യമങ്ങൾ താരം പരിക്ക് കാരണം ഇനി തിരിച്ചുവരില്ല എന്ന വാർത്ത പുറത്തുവിട്ടിരുന്നു. എന്നിരുന്നാലും, അടുത്തിടെ വന്ന ഒരു റിപ്പോർട്ട് പ്രകാരം ഹേസൽവുഡ് തിരിച്ചെത്തി ഉടൻ തന്നെ ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസിലെ വിശേഷ് റോയ് പറയുന്നതനുസരിച്ച്, ലീഗിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ഓസ്‌ട്രേലിയൻ താരം തിരിച്ചെത്തും എന്നാണ്.

Read more

അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം തുടങ്ങുന്ന ലീഗ് ശനിയാഴ്ച ആരംഭിക്കുമ്പോൾ അവിടെ കൊൽക്കത്ത- ബാംഗ്ലൂർ ടീമുകൾ ഏറ്റുമുട്ടും.