തേളിനേ കൊന്നാല്‍ മാത്രം പോരാ അതിന്റെ വാല്‍ കൂടി മുറിച്ചുമാറ്റണം, അല്ലെങ്കില്‍ അത് വാലില്‍ കുത്തി എണീക്കും

തേളിനേ കൊന്നാല്‍ അതിന്റെ വാല് മുറിച്ച് മാറ്റണം എന്ന് പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്.. കാരണം അത് വാലില്‍ കുത്തി എണീക്കുമത്രേ.. അതുപോലെയാണ് ഓസ്‌ട്രേലിയക്രിക്കറ്റില്‍… അവരുടെ തല അ റുത്തതുകൊണ്ട് മാത്രം കാര്യമില്ല..

ഗ്ലെന്‍ മാക്സ്വെല്‍.., വിരാട് കോഹ്ലിയുടെ ബാറ്റിംഗ് മനോഹാരിതയോ സ്റ്റീവന്‍ സ്മിത്തിന്റെ ക്ലാസിക്കല്‍ ടച്ചോ നിങ്ങള്‍ക്ക് അയാളില്‍ കാണാന്‍ കഴിയുകയില്ല. അയാള്‍ ഒരു ഹാര്‍ഡ് ഹിറ്ററാണ്. ഒരുപക്ഷേ ഇന്ത്യന്‍ പിച്ചുകളില്‍ വിദേശ കളിക്കാരില്‍ ഏറ്റവും അപകടകാരിയായ ബാസ്റ്റ്മാന്‍ ആണയാള്‍.

ഫോമായി കിട്ടിയാല്‍ അയാളെ പിടിച്ചു കെട്ടുക എന്നത് ലോകത്ത് ഒരു ബോളറെ കൊണ്ടും സാധ്യമല്ല. ഐപിഎല്ലില്‍ അയാളുടെ ഇന്നിങ്‌സുകള്‍ പല കുറി നാം കണ്ടിട്ടുണ്ട്. പൂ പറിക്കുന്ന ലാഘവത്തോടെ ബോളിനെ അതിര്‍ത്തി കടത്തിവിടുന്നത് അയാള്‍ക്ക് ഒരു ഹരമാണ്.

ആ മാക്‌സ് വെല്ലുകൊടുത്ത രണ്ട് ചാന്‍സ്. അതിലൊന്ന് ഒരു അര്‍ദ്ധ അവസരം ആയിരുന്നെങ്കില്‍ പോലും അത് നഷ്ടപ്പെടുത്തിയതിന് അഫ്ഗാനിസ്ഥാന് കൊടുക്കേണ്ടിവന്ന വില സെമിഫൈനല്‍ എന്ന സ്വപ്നമാണ്.. ഒരുപക്ഷേ ഇനി ഉള്ള ദിനരാത്രങ്ങളില്‍ അവരീ ടൂര്‍ണമെന്റില്‍ നടത്തിയ സ്വപ്നതുല്യമായ ചൈത്രയാത്രയുടെ ഓര്‍മ്മകളെക്കാള്‍ അവരുടെ മനസ്സില്‍ ഈ തോല്‍വിയുടെ വേദനയായിരിക്കും..

സോറി അഫ്ഗാനിസ്ഥാന്‍ നിങ്ങള്‍ ഈ തോല്‍വി അര്‍ഹിച്ചിരുന്നില്ല എന്നതാണ് സത്യം.. പക്ഷേ അപ്പോഴും നിങ്ങള്‍ മറന്നു പോയ ഒരു കാര്യമുണ്ട്.. ക്യാച്ച് വിന്‍ ദി മാച്ച് എന്ന സത്യം..

എഴുത്ത്: ഷഫീഖ് ലത്തീഫ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍