ഏകദിന ലോക കപ്പ്: ജയം കൈവിട്ടിട്ടും തലയുയര്‍ത്തി അഫ്ഗാന്‍, ചരിത്രനേട്ടം

2025 ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലേക്ക് ആദ്യമായി യോഗ്യത നേടി അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനോട് ശ്രീലങ്ക തോറ്റതിന് ശേഷമാണ് ഷോപീസ് ഇവന്റില്‍ അഫ്ഗാനിസ്ഥാന്റെ പങ്കാളിത്തം സ്ഥിരീകരിച്ചത്.

എട്ട് ടീമുകള്‍ക്ക് മാത്രമേ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനാകൂ. ആതിഥേയ രാജ്യമായതിനാല്‍ പാകിസ്ഥാന്‍ സ്വയം യോഗ്യത നേടും. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കൂടാതെ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ ടീമുകളും ടൂര്‍ണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ ഇപ്പോഴും ഈവന്റ് കളിക്കാനുള്ള മത്സരത്തിലാണ്. ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് ആതിഥേയരായ പാകിസ്ഥാനൊപ്പം ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് നേരിട്ട് യോഗ്യത നേടും.

ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടാനാവാത്ത വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്‍ഡ് തുടങ്ങിയ ടീമുകളും ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് യോഗ്യത നേടില്ല.