അയാള്‍ എല്ലാം തികഞ്ഞവനൊന്നുമല്ലായിരുന്നു, പക്ഷെ എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു

പ്രണവ് തെക്കേടത്ത്

അവസാനമായി ഒരിക്കല്‍ കൂടി തന്റെ സഹകളിക്കാരുടെ തോളില്‍ കൈകളേന്തി ആ ദേശീയ ഗാനമാലപിക്കുമ്പോള്‍ അയാള്‍ വികാരധീനനാവുന്നുണ്ട്. ഒന്നര പതിറ്റാണ്ടോളം ജീവിതത്തിന്റെ ഭാഗമായ ക്രിക്കറ്റ് അവസാനിക്കുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍കൊള്ളുമ്പോള്‍ ആ കണ്ണുകള്‍ നിറയുകയാണ്.

ഒരര്‍ത്ഥത്തില്‍ ആരാധനയെക്കാള്‍ പ്രണയമായിരുന്നു റോസ്സിനോട്. ആസ്റ്റിലിന് ശേഷം ഹൃദയം കീഴടക്കിയ കിവി ക്രിക്കറ്റെര്‍ മക്കുല്ലത്തിനും വില്യംസണും അപ്പുറം നെഞ്ചിലേറ്റിയ വ്യക്തിത്വം.

Ross Taylor gets emotional at the national anthem before the final Test |  My India News

വലത്തോട്ടൊന്ന് മാറി ചിന്നസ്വാമിയിലെ ലെഗ് സൈഡ് സ്റ്റാന്‍ഡ്സിലേക്ക് താഴ്ന്നിറങ്ങിയ ബോളുകളിലൊരിക്കല്‍ ഞാന്‍ ലെഗ് സൈഡ് ബാറ്റിങ്ങിന്റെ എക്കാലത്തെയും മനോഹാരിത അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുണ്ട്.

Watch: Ross Taylor Walks Out With Kids To Celebrate His 100th Test  Appearance in Wellington - Cricket Addictor English | DailyHunt

ഒരു ദയയുമില്ലാതെ ബോളേഴ്‌സിനെ കശാപ്പ് ചെയ്ത നല്ല നാളുകള്‍ക്കിപ്പുറം ക്ഷമയോടെ നാലാം നമ്പറിലെ മികച്ചവനായി മാറി റോസ് എഴുതി ചേര്‍ക്കുന്ന ചരിത്രമുണ്ട്.

അതെ എല്ലാം തികഞ്ഞവനൊന്നുമല്ലായിരുന്നു അയാള്‍, പക്ഷെ ഇഷ്ടമായിരുന്നു .. Wish you a happy retirement Ross Taylor..

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7