ഇന്ത്യൻ താരങ്ങളെ ഇനി ഈ ലീഗിൽ കളിക്കുക, ഇവിടെ വന്നാൽ നിങ്ങൾ പൊളിച്ചടുക്കും; ഉപദേശവുമായി വിരേന്ദർ സെവാഗ്

വിരമിച്ച ഇന്ത്യൻ താരങ്ങൾ, യുഎഇയുടെ ഇൻ്റർനാഷണൽ ലീഗ് ടി20 (ഐഎൽടി20) ടൂർണമെൻ്റിൽ കളിക്കുന്നത് പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു. 2011ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങിനെ ടൂർണമെന്റിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു കളിക്കാരനായി അദ്ദേഹം പറഞ്ഞു.

വിരേന്ദർ സെവാഗ് 2015 ഒക്ടോബറിൽ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായുള്ള ലീഗുകളിൽ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം താരതമ്യേന കുറവാണ്. യുഎഇയിൽ നടന്നുകൊണ്ടിരിക്കുന്ന ILT20 ടൂർണമെൻ്റിൻ്റെ കമൻ്റേറ്റർമാരിൽ ഒരാളാണ് അദ്ദേഹം.

ILT20 2025 ക്വാളിഫയർ 2, ഫൈനൽ എന്നിവയ്ക്ക് മുന്നോടിയായി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ലീഗിൽ കാണാനുള്ള ആഗ്രഹം സെവാഗ് പ്രകടിപ്പിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു:

“ഇന്ത്യൻ കളിക്കാരെ ഇവിടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നോ ഐപിഎല്ലിൽ നിന്നോ വിരമിച്ച ഏതെങ്കിലും ഇന്ത്യൻ കളിക്കാരൻ, ദിനേശ് കാർത്തിക് ഇപ്പോൾ കളിക്കുന്നത് പോലെ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് വളരെ മികച്ചതായിരിക്കും, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇവിടെ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. യുവരാജ് ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഒരുപാട് സന്തോഷം ആകുമായിരുന്നു.”

ഇന്ത്യയുടെ 2007-ലെ ടി20 ലോകകപ്പ് ജേതാവായ റോബിൻ ഉത്തപ്പ മുമ്പ് ഐഎൽടി20യിൽ ദുബായ് ക്യാപിറ്റൽസിനായി കളിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

Read more