ഇനി സഞ്ജുവിന്റെ കാലം, താരത്തിന് വമ്പൻ സർപ്രൈസുമായി ചെന്നൈ സൂപ്പർ കിങ്‌സ്; സംഭവം ഇങ്ങനെ

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വൈസ് ക്യാപ്റ്റനായി സഞ്ജു സാംസണെ തിരഞ്ഞെടുക്കും. എം എസ് ധോണിയുടെ അവസാന സീസൺ കൂടിയായിരിക്കും എന്ന് അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിലാണ് സഞ്ജുവിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകുന്നത്. നായകനായി ഋതുരാജ് ഗെയ്ക്‌വാദ് തന്നെ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കും.

ധോണി ഉണ്ടാക്കിയ ലെഗസി സഞ്ജുവിലൂടെ മുന്നോട്ട് കൊണ്ടുപോകാനാണ് ചെന്നൈ ആഗ്രഹിക്കുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. വരും സീസണിൽ ചില മത്സരങ്ങളിൽ ധോണി ഇംപാക്ട് പ്ലെയറായി കളിക്കാൻ സാധ്യതയുള്ളതിനാൽ സഞ്ജു തന്നെയാകും ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പർ. ഉർവിൽ പട്ടേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും അനുഭവസമ്പത്ത് കണക്കിലെടുത്ത് സഞ്ജുവിനായിരിക്കും മുൻഗണന.

Read more

രാജസ്ഥാൻ റോയൽസിനെ നയിച്ച മികച്ച ട്രാക്ക് റെക്കോർഡുള്ള സഞ്ജുവിന്റെ വരവ് ചെന്നൈ സൂപ്പർ‌ കിം​ഗ്സിന് പുതിയൊരു ഊർജ്ജം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. പകരം രാജസ്ഥാൻ റോയൽസ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും സ്വന്തമാക്കിയിരുന്നു.