ഓസ്ട്രേലിയക്കെതിരായ സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.
മൂന്നാമത്തെ ഏകദിന മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. ഇതോടെ ഏകദിന ക്യാപ്റ്റനായുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും ടോസ് നേടാൻ ശുഭ്മൻ ഗില്ലിന് സാധിച്ചിട്ടില്ല. ഗില്ലിന് ഹാട്രിക് ടോസ് നഷ്ടം എന്നത് മാത്രമല്ല വിഷയം. ഇന്ത്യയ്ക്ക് ഇത് വീണ്ടും 18ാം ഏകദിനത്തിൽ ആണ് ടോസ് നഷ്ടമാവുന്നത്.
ഇപ്പോഴിതാ ടോസ് നഷ്ടപ്പെടുന്നതിൽ പ്രതികരിക്കുകയാണ് ക്യാപ്റ്റൻ ഗിൽ. തുടരെ ടോസ് നഷ്ടപ്പെടുന്നതിനെ കുറിച്ച് തന്റെ വീട്ടുകാരും ചോദിക്കാറുണ്ടെന്നാണ് ഗിൽ മത്സരശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. “ടോസ് ഇങ്ങനെ നഷ്ടപ്പെടുന്നതിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് എന്റെ വീട്ടുകാർ പോലും ചോദിക്കാറുണ്ട്” ഗിൽ പറഞ്ഞു.







