അഹങ്കാരം പാടില്ല ഹാര്ദിക്ക്‌, നീ ഓർക്കും നിനക്ക് മാത്രമാണ് ബുദ്ധിയെന്ന്; ഹാർദിക്കിനെതിരെ വസീം ജാഫർ; ആ മണ്ടത്തരത്തിൽ തന്നെ തോറ്റു എന്നും വിമർശനം

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടി20യിൽ അർഷ്ദീപ് സിങ്ങിന് ആദ്യ ഓവർ എറിയാൻ നൽകുന്നതിന് പകരം സ്വയം ഓപ്പണിങ് ബോൾ ചെയ്യാനുള്ള ഹാർദിക് പാണ്ഡ്യയുടെ തീരുമാനത്തെ ആകാശ് ചോപ്ര ചോദ്യം ചെയ്തു. എന്തിനാണ് പരിചയസമ്പനത്തുള്ള ബോളർ ഉള്ളപ്പോൾ അങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ചോപ്ര ചോദിക്കുന്നു.

വെള്ളിയാഴ്ച റാഞ്ചിയിൽ ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷം കിവീസിന് 177 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചു. തുടർന്ന് അവർ ആതിഥേയരെ 155/9 എന്ന നിലയിൽ ഒതുക്കി, 21 റൺസ് വിജയിക്കുകയും 1-0 ലീഡ് നേടുകയും ചെയ്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ തിരിച്ചുവരാൻ ഇന്ത്യക്ക് ഞായറാഴ്ച നടക്കുന്ന മത്സരം വിജയിക്കാതെ പറ്റില്ല എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ഇന്ത്യയുടെ ബൗളിംഗ് പ്രകടനത്തെക്കുറിച്ച് പ്രതിഫലിപ്പിക്കുമ്പോൾ, ഹാർദിക്കിന് പകരം അർഷ്ദീപ് ആദ്യ ഓവർ എറിയണമായിരുന്നുവെന്ന് ചോപ്ര അഭിപ്രായപ്പെട്ടു:

“ഫിൻ അലൻ പെട്ടെന്ന് പുറത്താക്കുമെന്ന് കരുതിയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. പക്ഷെ ആ പ്ലാൻ നടന്നില്ല. എന്തുകൊണ്ടാണ് ഹാർദിക് പാണ്ഡ്യ ആദ്യ ഓവർ എറിഞ്ഞത്? അർഷ്ദീപ് ആദ്യ ഓവർ എറിയണമെന്ന് എനിക്ക് തോന്നുന്നു.”

“ആദ്യ ഓവറിൽ അലൻ മൂന്ന് ഫോറുകൾ അടിച്ചു. മൂന്ന് ഫോറുകൾ അടിക്കുമ്പോൾ ആത്മവിശ്വാസം വളരും. പിന്നെ ആരെയും പേടിക്കാതെ അടിക്കും എന്ന് പറയും. അർഷ്ദീപ് അത്ര നല്ല ഫോമിലല്ല, അതാണ് കഥയുടെ മറുഭാഗം.”

Read more

സന്ദർശകർക്കെതിരായ അവസാന ഏകദിനത്തിൽ ആക്രമണത്തിന് തുടക്കമിട്ട ഫിൻ അലനെ ഹാർദിക് ഡക്കിന് പുറത്താക്കിയിരുന്നു. ഇന്ത്യൻ നായകൻ റാഞ്ചിയിൽ ആ പ്രകടനം ആവർത്തിക്കാനാണ് ഇറങ്ങിയതെങ്കിലും അത് നടന്നില്ല.