ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ തങ്ങളുടെ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സര ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അംഗവും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അംഗവുമായ മൊഹ്സിൻ നഖ്വിയുടെ കൈയിൽ നിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. ഇതോടെ ട്രോഫിയുമായി മൊഹ്സിൻ നഖ്വി പോകുകയും ചെയ്തിരുന്നു.
ട്രോഫി സ്വീകരിക്കാതെയിരുന്നത് ഇന്ത്യ ചെയ്ത മോശമായ പ്രവർത്തിയാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സ്. കായികത്തിൽ രാഷ്ട്രീയം വേണ്ട എന്നാണ് അദ്ദേഹം പറയുന്നത്.
എ ബി ഡിവില്ലിയേഴ്‌സ് പറയുന്നത് ഇങ്ങനെ:
Read more
“ട്രോഫി ആര് വിതരണം ചെയ്യുന്നുവെന്ന് ടീം ഇന്ത്യയ്ക്ക് അറിയില്ലായിരുന്നു. ഇന്ത്യയുടെ ഈ പ്രവർത്തി കായികരംഗത്തിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയം മാറ്റിവെക്കണം. കായികം എന്നത് മറ്റൊരു മേഖലയാണ്, അത് അതിന്റെ പേരിൽ ആഘോഷിക്കപ്പെടണം. ഇത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, പക്ഷേ ഭാവിയിൽ മേലധികാരികൾ ഈ കാര്യങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.







