ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ബാറ്റിംഗിലും ബോളിങ്ങിലും തകർപ്പൻ പ്രകടനം കാഴ്ച്ച വെച്ച് ടീമിനെ മുൻപിൽ നിന്ന് നയിക്കുകയാണ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ. ബോളിങ്ങിൽ അദ്ദേഹം നാല് ഓവറിൽ നിന്നായി 27 റൺസ് വഴങ്ങി 2 വിക്കറ്റുകളും സ്വന്തമാക്കി.
ബാറ്റിംഗിൽ ആകട്ടെ 23 പന്തിൽ നിന്നായി 4 ഫോറും 3 സിക്സറുമടക്കം 43 റൺസ് നേടിയാണ് താരം മടങ്ങിയത്. ഈ സീസണിൽ ഡൽഹി ഗംഭീര പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. അതിന്റെ ഫുൾ ക്രെഡിറ്റും കൊടുക്കേണ്ടത് നായകനായ അക്‌സർ പട്ടേലിനാണ്. ഒരു യഥാർത്ഥ നായകൻ മുന്നിൽ നിന്ന് പട നയിക്കുന്നത് പോലെയാണ് ടീമിലെ എല്ലാ ഡിപ്പാർട്മെന്റിലും അക്‌സർ താരങ്ങളെ നയിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 204 റൺസ് നേടി. കൊൽക്കത്തയ്ക്കായി ആൻഗ്രിഷ് രഘുവൻഷി 43 റൺസ് നേടി ടോപ് സ്കോററായി. കൂടാതെ റിങ്കു സിങ് 36 റൺസും, സുനിൽ നരേൻ 27 റൺസും, അജിൻക്യ രഹാനെ 26, റഹ്മാനുള്ള ഗുർബാസ് 26 എന്നിവരുടെ മികവിലാണ് ടീം സ്കോർ 200 കടന്നത്.
Read more
ഡൽഹിക്ക് വേണ്ടി ബാറ്റിംഗിൽ അക്‌സർ പട്ടേലിനോടൊപ്പം ഫാഫ് ഡ്യൂ പ്ലെസി 62 റൺസ് നേടി. എന്നാൽ ബാക്കി താരങ്ങൾ ആരും തന്നെ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയില്ല. നിലവിൽ ടീമിന് ആവശ്യം ഒരു മികച്ച പാർട്ണർഷിപ്പാണ്. അതിലൂടെ ടീം വിജയിക്കാനാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.