ബംഗ്ളാദേശ് ഇരുട്ടിൽ, പ്രശ്നം പരിഹരിക്കാൻ മണിക്കൂറുകൾ വേണ്ടിവരും

ദേശീയ പവർ ഗ്രിഡിലെ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ബംഗ്ലദേശിന്‍റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടില്‍. തകരാർ സംഭവിച്ചത് എവിടെ ആണെന്ന് മനസിലാകുന്നിലെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തിന്റെ കിഴക്കൻ പ്രദേശത്ത് പ്രശ്നം ഗുരുതരം ആണെന്നും പരിഹരിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നേക്കാം എന്നുമാണ് പറയുന്നത്. എന്തായലും രാജ്യത്തിന്റെ ഭൂരിഭാഗവും ഇത്ര വലിയ ഒരു പ്രശ്നത്തിലേക്ക് പോകുന്നത് ആദ്യമായിട്ടാണ് എന്നാണ് അധികൃതർ പറയുന്നത്.

ബംഗ്ലാദേശില്‍ സമീപകാലത്ത് വൈദ്യുതി ക്ഷാമം സ്ഥിരം സംഭവമാണ്. ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനായി എല്ലാ ഡീസൽ പ്രവർത്തിക്കുന്ന പവർ പ്ലാന്റുകളുടെയും പ്രവർത്തനം സർക്കാർ താൽക്കാലികമായി നിർത്തിവച്ചതിനാലാണ് ഇത് സംഭവിച്ചത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

എന്തായാലും രാജ്യത്തിന്റെ ഭൂരിഭാഗവും ഇത്തരത്തിൽ ഉള്ള ബുദ്ധിമുട്ട് നേരിടുന്നതിനാൽ പ്രതിഷേധങ്ങൾ ശക്തമാണ്.