തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്തിനെ 5 വിക്കറ്റുകൾക്കാണ് തോല്പിച്ചത്. ബെംഗളുരുവിനായി വിരാട് കോഹ്ലിയാണ് വിജയശില്പിയായത്. 42 പന്തുകളിൽ നിന്ന് പുറത്തകാതെ 75 റൺസാണ് താരം ഇന്ന് അഹ്മദാബാദ് സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്.
ബെംഗളൂരു ഓപണർ വെങ്കടേഷ് അയ്യരും മത്സരത്തിൽ മികച്ചുനിന്നു. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം പതിനാറ് പന്തിൽ നിന്ന് 32 ബൗളുകളാണ് വെങ്കടേഷ് അയ്യർ ജിടിക്കെതിരെ നേടിയത്. ടിം ഡേവിഡ് (24), നായകൻ രജത് പാട്ടിദാർ (15), ജിതേഷ് ശർമ (11)*, എന്നിവരും കളിയിൽ മികച്ചു നിന്നു.
ഇപ്പോഴിതാ മൂന്നാം കിരീടമെന്ന ചരിത്രനേട്ടത്തിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നയിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍. ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി കിരീടം നിലനിർത്തിയതിന് പിന്നാലെയാണ് പാട്ടീദാറിന്റെ പ്രഖ്യാപനം.
Read more
ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആര്‍സിബി മാറി. സിഎസ്‌കെയും മുംബൈയും അഞ്ച് തവണ വീതം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും, ഒരു ടീമിനും ഇതുവരെ തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്മാരാകാന്‍ സാധിച്ചിട്ടില്ല. ഈ ചരിത്ര നാഴികക്കല്ലിലേക്ക് ആര്‍സിബിയെ എത്തിക്കാനാണ് പാട്ടീദാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.







