ഓസ്‌ട്രേലിക്കെതിരെ നടക്കുന്ന ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന പരമ്പര കൈവിട്ട ഇന്ത്യക്ക് ലിമിറ്റഡ് ഓവർ പരമ്പര നേടുകയെന്നത് അഭിമാനത്തിന്റെ പ്രശ്നമാണ്. ഇപ്പോഴിതാ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. താരത്തെ ഓപണിംഗിൽ ഇറക്കുമോ അതോ മിഡിൽ ഓർഡറിൽ ഇറക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ഗില്ലിന് സഞ്ജു സാംസണ്‍ സമ്മർദ്ദം ചെലുത്താമെന്ന് പറയുകയാണ് മുൻ താരം ആകാശ് ചോപ്ര. പരമ്പരയ്ക്ക് മുന്നോടിയായി തന്റെ യുട്യൂബ് ചാനലിലാണ് ചോപ്ര സഞ്ജു സാംസണിന്റെ പ്രകടനത്തെയും ടീമിലെ റോളിനെയും കുറിച്ച് വിശകലനം ചെയ്തത്.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
“ശുഭ്മൻ ഗില്ലിനെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ പ്രധാനപ്പെട്ടതായിരിക്കും. ഏകദിന ക്യാപ്റ്റനായി ഉയർത്തപ്പെട്ടപ്പോൾ റൺസ് നേടിയിരുന്നില്ല എന്നതിനാൽ അദ്ദേഹത്തിന് ഇത് പ്രധാനമാണ്. ഒരു പരമ്പരയിൽ നിരാശപ്പെടുത്തിയത് അത്ര വലിയ കാര്യമൊന്നും അല്ല. അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് യാതൊരു ചോദ്യവും ഇല്ല”
“എന്നാൽ ഗില്ലിനെ ശ്വാസംമുട്ടിക്കാൻ കെൽപ്പുള്ള ചിലരുണ്ട്. ടീമിൽ തന്നെ ഒരാൾ ഉണ്ട്. സഞ്ജു സാംസൺ, ഓപ്പണറായി നന്നായി കളിക്കുന്ന താരമാണ് സഞ്ജു. പലപ്പോഴും ടീം സഞ്ജു സാംസണിനോട് അനീതി കാണിക്കുന്നതായി തോന്നുന്നു. അതിനാൽ തന്നെ നിങ്ങൾ സഞ്ജുവിനെ ഓപ്പണറാക്കുന്നില്ലെങ്കിൽ തീർച്ചയായും സമ്മർദ്ദമുണ്ടാകും”
Read more
” ജയ്‌സ്വാളും അതുപോലെ ഒരു താരമാണ്. അദ്ദേഹത്തെ പോലെ കഴിവുള്ള താരം ബെഞ്ചിലാണ് ഇരിക്കുന്നത്. അങ്ങനെ ഒരു താരത്തെ കളത്തിൽ ഇറങ്ങിയാൽ നന്നായി കളിക്കും. അതിനാൽ അവനും ഗില്ലിന് സമ്മർദ്ദം സൃഷ്ടിക്കുന്നു” ആകാശ് ചോപ്ര പറഞ്ഞു.







