മോനെ രാജകുമാരാ, നീ ഇന്ത്യൻ ജേഴ്‌സിയിൽ ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുകയാണോ?; ശുഭ്മൻ ഗില്ലിനെതിരെ വൻ ആരാധകരോഷം

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് തോൽവി. മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 126 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. 26 ബോളിൽ 46 റൺസെടുത്ത നായകൻ മിച്ചൽ മാർഷിന്റെ പ്രകടനമാണ് ആതിഥേയർക്ക് ജയം അനായാസമാക്കിയത്.

നാളുകൾ ഏറെയായി ടി20-യിൽ മോശമായ പ്രകടനമാണ് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നടത്തുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ 10 പന്തുകളിൽ ബൗണ്ടറികൾ ഒന്നും നേടാതെ 5 റൺസാണ് താരത്തിന്റെ സംഭാവന. ഇതോടെ ടി20-യിൽ താരത്തിന്റെ ഭാവി ആശങ്കയിലാണ്. ഇപ്പോൾ കഴിഞ്ഞ ഏഷ്യ കപ്പിലും ഗില്ലിനു മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ഇനിയുള്ള മത്സരങ്ങൾ ശുഭ്മൻ ഗില്ലിനു നിർണായകമാണ്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 125 റൺസെടുത്തു പുറത്തായി. 37 പന്തുകൾ നേരിട്ട അഭിഷേക് ശര്‍മ രണ്ട് സിക്സും എട്ടു ഫോറുകളും സഹിതം 68 റൺസെടുത്ത് ടോപ് സ്കോററായി. അഭിഷേകിന് പുറമേ ഹർഷിത് റാണ മാത്രമാണ് ഇന്ത്യന്‍ നിരയിൽ രണ്ടക്കം കടന്നത്. 33 പന്തുകൾ നേരിട്ട റാണ 35 റൺസെടുത്തു പുറത്തായി.

Read more

ശുഭ്മൻ ഗിൽ (10 പന്തിൽ അഞ്ച്), സഞ്ജു സാംസൺ (നാലു പന്തിൽ രണ്ട്), സൂര്യകുമാര്‍ യാദവ് (ഒന്ന്), തിലക് വർമ (പൂജ്യം) എന്നിവരാണു പവർപ്ലേ ഓവറുകളിൽ തന്നെ പുറത്തായി. ശിവം ദുബെ നാലു റൺസും അക്സർ പട്ടേൽ ഏഴ് റൺസും കുൽദീപ് പൂജ്യത്തിനും പുറത്തായി.