അഞ്ച് ഏകദിനത്തിനിടയില്‍ പിഴച്ചത് രണ്ടാം തവണ...മിസ്റ്റര്‍ വിരാട് കോഹ്‌ലി താങ്കള്‍ ഇനി വിശ്രമിക്കൂ...

ആദ്യ ഏകദിനത്തില്‍ ഏട്ട് രണ്ടാമത്തെ ഏകദിനത്തില്‍ 18 മൂന്നാം ഏകദിനത്തില്‍ രണ്ടു പന്ത് നേരിട്ട് പൂജ്യത്തിന് പുറത്ത്. വെസ്റ്റിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയുടെ സകോര്‍ ഇങ്ങിനെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോഹ്ലിയുടെ സ്‌കോര്‍ വീണുപോകുന്നതില്‍ ആരാധകര്‍ക്ക് വിഷമത്തിലാണ്.

കഴിഞ്ഞ അഞ്ച് ഏകദിനത്തില്‍ കോഹ്ലി പൂജ്യത്തിന് രണ്ടാം തവണയാണ് പുറത്താക്കുന്നത്. കോഹ്്്‌ലിയുടെ പുറത്താകലോടെ താരത്തിന്റെ ആരാധകര്‍ ശക്തമായി വിമര്‍ശച്ച് രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് പ്രതികരണങ്ങളത്രയും.

വിരാട്‌കോഹ്ലി താങ്കള്‍ക്ക് വിശ്രമം ആവശ്യമാണെന്നും അത് പുതിയൊരു യുവതാരത്തിന് അവസരം നല്‍കാനുമാണ് ആരാധകര്‍ ട്വിറ്ററിലൂടെ നടത്തിയിരിക്കുന്ന പ്രതികരണം. രണ്ടു വര്‍ഷമായി വിരാട്‌കോഹ്ലിയ്ക്ക് സെഞ്ച്വറിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നായകന്‍ രോഹിത് ശര്‍മ്മ 13 ന് പുറത്തായതിന് പിന്നാലെ നാലാം ഓവറിലായിരുന്നു വിരാട് കോഹ്ലി മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗിനായി എത്തിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിനെ കോഹ്ലി മുമ്പോട്ട് കൊണ്ടുപോകുമെന്ന് ആരാധകര്‍ കാത്തിരിക്കെ വിരാട്‌കോഹ്ലി പുറത്തായി.

ജോസഫ് എറിഞ്ഞ ആദ്യ പന്ത് പാഡില്‍ തട്ടി. രണ്ടാം പന്ത് താരത്തിന്റെ ബാറ്റില്‍ തട്ടി വിക്കറ്റ് കീ്പര്‍ ഷായ് ഹോപ്പിന് അനായാസ ക്യാച്ച് സമ്മാനിച്ചു. അഫ്രീഡി യുടെ ഡക്ക് അക്കാദമിയിലേക്ക് കോഹ്്‌ലിയ്ക്ക് സ്വാഗതം എന്നാണ് മറ്റൊരു പ്രതികരണം.