2026 ലോകകപ്പ് കളിക്കാൻ മെസി കാണില്ല, പ്രായം അവനെ തളർത്തും; മെസിയെക്കുറിച്ച് കാർലോസ് ടെവസ്

2026 ഫിഫ ലോകകപ്പിൽ ലയണൽ മെസി കളിക്കുമെന്ന് തോന്നുന്നില്ല എന്ന് പറയുകായാണ് അദ്ദേഹത്തിന്റെ മുൻ സഹതാരം കാർലോസ് ടെവസ് . ലോകകപ്പിൽ ഉൾപ്പടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത മെസി ഇപ്പോഴും നല്ല ഫോമിൽ ആണെങ്കിലും ഇനി ഒരു ലോകകപ്പ് കളിക്കാൻ അദ്ദേഹത്തിന് ബാല്യം ഇല്ലെന്നും കാർലോ ടെവസ് കരുതുന്നു.

2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയെ മഹത്വത്തിലേക്ക് നയിച്ചപ്പോൾ മെസി എന്തുകൊണ്ടാണ് താൻ ഫുട്‍ബോളിലെ ഏറ്റവും മികച്ചവനായി തുടരുന്നത് എന്നും തെളിയിച്ചു. എന്നിരുന്നാലും, 36 കാരനായ അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമായി ഇപ്പോഴും തുടരുന്നു. അര്ജന്റീന അടുത്ത ലോകകപ്പ് ലക്ഷ്യമാക്കി യോഗ്യത മത്സരങ്ങൾക്ക് ഇറങ്ങുമ്പോൾ മെസി തന്നെ ആയിരിക്കും അവരെ നയിക്കുക എന്നും ഉറപ്പാണ്.

എന്നിരുന്നാലും, 2026-ൽ അമേരിക്കയിലും മെക്സിക്കോയിലും നടക്കുന്ന ലോകകപ്പിൽ മെസ്സിയെ കാണുമെന്ന് അദ്ദേഹത്തിന്റെ മുൻ സഹതാരം ടെവസിന് അത്ര പ്രതീക്ഷയില്ല. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“ഇല്ലെന്ന് ഞാൻ കരുതുന്നു. അവന്റെ പ്രായം അദ്ദേഹത്തെ ആ സമയം അതിന് അനുവദിക്കില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്”

ടെവസ് കൂട്ടിച്ചേർത്തു:

“അവൻ അവിടെ കളിക്കണം എങ്കിൽ പഴയ വീര്യത്തിൽ ഉള്ള പ്രകടനം അവനിൽ നിന്ന് എല്ലാവരും പ്രതീക്ഷിക്കാം. അത് അദ്ദേഹത്തിന് ആ സമയം ആകുമ്പോൾ സാധിച്ചെന്ന് വരില്ല ചിലപ്പോൾ.”

“നിങ്ങൾക്ക് നേടാൻ കൂടുതൽ കാര്യങ്ങൾ ഇല്ലെങ്കിൽ, കളിക്കുന്നത് തുടരുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ലിയോ വളരെ ഉയർന്ന തലത്തിൽ കളിക്കുന്നു ഇപ്പോഴും. ആ സമയം ആകുമ്പോൾ എന്താകുമെന്ന് അറിയില്ല. ” ടെവസ് പറഞ്ഞ് അവസാനിപ്പിച്ചു.

ലയണൽ മെസി നിലവിൽ എംഎൽഎസ് ക്ലബ് ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വളരെ മികച്ച തുടക്കമാണ് അദ്ദേഹത്തിന് അവിടെ കിട്ടിയത്. അമേരിക്കൻ ക്ലബ്ബിനായി മത്സരങ്ങളിലുടനീളം 10 മത്സരങ്ങളിൽ നിന്ന് ഇതിനകം 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.